![](/movie/wp-content/uploads/2020/07/vi.jpeg)
തന്റെ കരിയറിലെ ഏറ്റവും മികച്ച വില്ലന്‍ വേഷത്തെക്കുറിച്ച് മനസ്സ് തുറന്നു വിജയരാഘവന്
“ഏകലവ്യന് എന്ന സിനിമയിലെ അനുഭവം എനിക്ക് മറക്കാന്‍ കഴിയാത്തതാണ് എന്നില്‍ നിന്ന് പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു റോള്‍ ആയിരുന്നു അത്. അതിന്റെ തിരക്കഥ എഴുതിയ രണ്‍ജി പണിക്കര്‍ എന്റെ അടുത്ത സുഹൃത്താണ് ഒരു ദിവസം രണ്‍ജി സെറ്റിലുള്ളപ്പോള്‍ അതിലെ ഒരു പ്രധാന സീന്‍ എടുത്തു.
ഗണേഷ് അതില്‍ എന്റെ സുഹൃത്തിന്റെ മകനാണ്,ഗണേഷിനെ പോലീസ് പിടിക്കുമ്പോള്‍ ഞാന്‍ ഇറക്കാന്‍ വരുന്നതാണ് രംഗം. അതില്‍ ജഗതി ഗീത സുരേഷ് ഗോപി എല്ലാവരുമായും ഞാന്‍ സംസാരിക്കുന്നുണ്ട് അത് ഒരു ദീര്‍ഘമായ രംഗമാണ്. ആ സീന്‍ ചെയ്തതിനു ശേഷം എല്ലാവരും ക്ലാപ്പ് ചെയ്തു രണ്‍ജി എന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു, ആ സമയം രണ്‍ജി കരയുന്നുണ്ടായിരുന്നു. നാടകത്തില്‍ അത്തരം അനുഭവം ഒരുപാട് ഉണ്ടെങ്കിലും സിനിമയില്‍ അത് അപൂര്‍വമാണ്.
ഏകലവ്യന് എന്ന സിനിമയില്‍ ചേറാടി കറിയ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിജയരാഘവന് അവതരിപ്പിച്ചത്. ചിത്രത്തില്‍ മറ്റൊരു പോലീസ് വേഷമായിരുന്നു വിജയരാഘവനായി ഷാജി കൈലാസും കൂട്ടരും മാറ്റിവച്ചത് എന്നാല്‍ ചേറാടി കറിയ എന്ന വില്ലന്‍ കഥാപാത്രത്തെ വിജയരാഘവന് അങ്ങോട്ട് ചോദിച്ചു വാങ്ങുകയായിരുന്നു.ഏകലവ്യന് എന്ന സിനിമയ്ക്കൊപ്പം വിജയരാഘവന്റെ വില്ലന്‍ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു”.
Post Your Comments