BollywoodGeneralLatest News

യാത്രയ്ക്ക് മുന്‍പായി കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ്; ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ മകന് കോവിഡ്

കൊല്‍ക്കത്തയില്‍ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ അഭിജിത്ത്. മുംബൈയില്‍ ഒരു റസ്‌റ്റോറന്റ് നടത്തുകയാണ് ധ്രുവ്‌.

പ്രമുഖ ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ മകന്‍ ധ്രുവ് ഭട്ടാചാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ധ്രുവ് വിദേശത്ത് പോകാന്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്ക് മുന്‍പായി കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് നിയമമുണ്ട്. അതിന്റെ ഭാഗമായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണ് എന്ന് അറിഞ്ഞത്. തുടര്‍ന്ന് അഭിജിത്തിന് പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവാണ്.

ചെറിയ ജലദോഷവും ചുമയും മാത്രമേയുള്ളൂവെന്നും എല്ലാ മുന്‍കരുതലുകളും എടുത്ത് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ധ്രുവെന്നും ഒരു ദേശിയമാധ്യമത്തിനോട് അഭിജീത്ത് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ അഭിജിത്ത്. മുംബൈയില്‍ ഒരു റസ്‌റ്റോറന്റ് നടത്തുകയാണ് ധ്രുവ്‌.

shortlink

Related Articles

Post Your Comments


Back to top button