രാജ്യം കോവിഡ് 19 ന്റെ ഭീതിയിലാണ്. ഈ കൊറോണ കാലത്ത് ‘കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ’ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. താരത്തിന്റെ പോസ്റ്റ് വൈറൽ ആയിക്കഴിഞ്ഞു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:
പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും….
കൊറോണാ വന്നതില്‍ പിന്നെ ജോലി നഷ്ടപ്പെട്ടും, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു കാരണവും ഭൂരിഭാഗം പേരും വേദനിക്കുകയാണല്ലോ.
പലരും ഇതോടെ ഒറ്റപ്പെട്ടു പോയ്.ചേർത്തു നിർത്താൻ ആളുണ്ടായിട്ട് കാര്യമില്ല. ചേർന്നു പോവുന്ന മനസ്സു കൂടി വേണം. അല്ലെങ്കിൽ എത്ര പേര് ചേർന്ന് നടന്നാലും ഒറ്റപ്പെട്ടപോലെയാകും എന്നതാണ് സത്യം.
എത്രയോ കാലങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവർ ധാരാളമില്ലേ? ചേർത്തു നിർത്താം മനസ്സുകൊണ്ടും കൂടെ – പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും..
കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ
(1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.
(2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് .
(3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .
(4) ദൈവത്തോട് പ്രാർത്ഥിക്കുവാന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.
ഒറ്റപ്പെടൽ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല , പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്..
ചില സമയം മൗനവും അത്രമേൽ സുന്ദരമാണ്… ഹൃദയം കൊണ്ട് വായിക്കുവാനുള്ള മനസ്സു വേണം എന്ന് മാത്രം
Post Your Comments