ജൂലൈ നാലിനാണ് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചപ്പോള്‍ കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗവും മുൻ ചലച്ചിത്രതാരവുമായ സുമലത അംബരീഷിനു കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ് ആണ്.
രോഗമുക്തയായ വിവരം സുമലത തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഫലം നെഗറ്റീവായെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം ഒരാഴ്ച്ച വീട്ടിൽ ക്വാറന്റൈനിൽ തുടരുന്നും താരം വ്യക്തമാക്കി
Post Your Comments