GeneralLatest NewsMollywood

ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു!! അയാള്‍ ഇപ്പോള്‍ എവിടെ എന്നുപോലും അറിയില്ല, എന്നാലും സുരക്ഷിതനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു; നടി കീര്‍ത്തി സുരേഷ്

അയാള്‍ തന്ന സമ്മാനം ഞാന്‍ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു.

തെന്നിന്ത്യയില്‍ താര റാണിയായി മാറിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. ഒരു സ്വകാര്യ ജ്വല്ലറി ഉദഘാടനത്തിന് എത്തിയപ്പോള്‍ പരിപാടിക്കിടയില്‍ സംഭവിച്ച മനോഹരമായ വിവാഹഭ്യര്‍ത്ഥനയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തന്റെ പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ലെന്നു പറഞ്ഞ കീര്‍ത്തി ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ഒരാള്‍ തനിക്കു മുന്നില്‍ അപ്രതീക്ഷിതമായി എത്തി ഒരു കവര്‍ തന്ന വ്യക്തിയെക്കുറിച്ച് പറയുന്നു. ”ആ കവറിനുള്ളില്‍ തന്റെ ഒരുപാട് പഴയതും പുതിയതുമായ ഫോട്ടോകള്‍ ആയിരുന്നു. അയാള്‍ എന്നെ ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അയാള്‍ തന്ന സമ്മാനം ഞാന്‍ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരെന്നോ എന്തെന്നോ എവിടെ എന്നുപോലും അറിയില്ല. എന്നാലും സുരക്ഷിതതാനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു” കീര്‍ത്തി പറയുന്നു.

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ് കീര്‍ത്തി.

shortlink

Related Articles

Post Your Comments


Back to top button