അവതാർ 2 റിലീസ് നീട്ടി; ഇങ്ങനെ സംഭവിച്ചതിൽ മറ്റാരെക്കാൾ ദുഖമുണ്ടെന്ന് ജെയിംസ് കാമറൂൺ

ഡിസംബറിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അതിനിടെയാണ് കോവിഡ് മൂലം എല്ലാം തകിടം മറിഞ്ഞതെന്നും കാമറൂൺ

ഇന്ന് ലോകത്ത് കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അവതാർ രണ്ടാം ഭാഗത്തിന്റെ റിലീസ് നീട്ടിവച്ചു. സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂണാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അടുത്ത വർഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച രണ്ടാം ഭാഗം ഇനി 2022 ഡിസംബർ 16നാകും റിലീസിനെത്തുക.

ചിത്രം ഡിസംബറിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അതിനിടെയാണ് കോവിഡ് മൂലം എല്ലാം തകിടം മറിഞ്ഞതെന്നും കാമറൂൺ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിൽ മറ്റാരെയുംകാൾ ദുഃഖം എനിക്കാണ്. –കാമറൂൺ പറഞ്ഞു.

എന്നാൽ ‘നിലവിൽ ന്യൂസിലാൻഡിൽ സിനിമയുടെ ചിത്രീകരണം തുടരുകയാണ്. എന്നാൽ അമേരിക്കയിൽ ചിത്രത്തിനായി തുടങ്ങിയ വിർച്വൽ പ്രൊഡക്‌ഷൻ ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന അവസ്ഥയാണ്. ഈ സിനിമയെ സംബന്ധിച്ചടത്തോളം സുപ്രധാനമായ ഭാഗമാണ് അത്. ഈ പ്രതിസന്ധിഘട്ടത്തിലും ഡിസ്നി സ്റ്റുഡിയോസ് നൽകുന്ന പിന്തുണ വളരെ വലുതാണ്. ആരാധകരുടെ പിന്തുണയ്ക്കും നന്ദി.’–കാമറൂൺ പറയുന്നു.

Share
Leave a Comment