ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും താരറാണിയായി വിലസിയ നടിയാണ് മനീഷ കൊയ്രാള. എന്നാല്‍ അപ്രതീക്ഷിതമായി കാന്‍സര്‍ കടന്നുവന്നതോടെ ജീവിതം മാറിമറിഞ്ഞു. എന്നാല്‍ പുഞ്ചിരിയോടെ കാന്‍സറിനെ പൊരുതി തോല്പ്പിച്ചിരിക്കുകയാണ് താരം.
രോഗമുക്തിനേടിയിട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും അതിജീവന പാതയിലാണ് മനീഷ. ചെറിയ ബാഗുമിട്ട് കാട് കയറുകയാണ് താരം. ശക്തി വീണ്ടെടുക്കാന്‍ എന്ന അടിക്കുറിപ്പിലാണ് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്…’ എന്ന പ്രശസ്തമായ വരികളും താരം കുറിക്കുന്നു.
Post Your Comments