സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരില്‍ പലരും വിട്ടു പോയെങ്കിലും അങ്ങനെ ഒരു തോന്നല്‍ ഇന്നും തനിക്കില്ലെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ അമ്മ നടി കവിയൂര്‍ പൊന്നമ്മ. സിനിമയില്‍ വാത്സല്യ നിധിയായ അമ്മ എന്ന ഇമേജിനപ്പുറം എന്തെങ്കിലും വ്യത്യസ്തമായ വേഷം ചെയ്‌താല്‍ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാകില്ലെന്നും മമ്മൂട്ടി നായകനായ ‘സുകൃതം’ എന്ന സിനിമയിലെ കുറച്ചു നെഗറ്റീവ് ടച്ചുള്ള വേഷം ചെയ്തപ്പോള്‍ അത്തരം വേഷം ചെയ്യരുതെന്ന് പറഞ്ഞു പ്രേക്ഷകര്‍ കത്ത് വരെ എഴുതിയെന്നും കവിയൂര്‍ പൊന്നമ്മ തുറന്നു പറയുന്നു.
“എന്നോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ പലരും ഇന്ന് ഇല്ല എന്ന ഒരു തോന്നല്‍ എനിക്കില്ല എന്നതാണ് സത്യം. സത്യന്‍ മാഷും പ്രേം നസീറുമൊക്കെ സിനിമ മേഖലയില്‍ ഇല്ല എന്നൊരു തോന്നല്‍ എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അത് പോലെ തന്നെ ലോഹി, മുരളി, രാജന്‍ പി ദേവ് തിലകന്‍ ചേട്ടന്‍ ഇവരൊക്കെ പോയി എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റാറില്ല. അവരൊക്കെ ഇവിടെ ഇല്ല എന്ന് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.
ഞാന്‍ പ്രേം നസീറിന്റെ അമ്മയായി അഭിനയിക്കുന്നതിനേക്കാള്‍ സ്വാഭാവികത മോഹന്‍ലാലിന്‍റെ അമ്മയായി അഭിനയിക്കുമ്പോഴായിരുന്നു. കൂടുതല്‍ ജനത്തിന് ഫീല്‍ ചെയ്തത് മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ഛതാണ്.എന്റെ സുകൃതത്തിലെ വേഷം ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.അത്തരം വേഷങ്ങള്‍ ചെയ്യരുതെന്ന് എനിക്ക് കത്ത് വരെ എഴുതി ചിലര്‍. എനിക്ക് ഒരു അമ്മ ഇമേജ് ഉണ്ട് അതില്‍ നിന്ന് പുറത്തു കടക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ല. ‘ഓപ്പോള്‍’ എന്ന സിനിമയില്‍ അഭിനയിച്ച കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നെ വാത്സല്യനിധിയായ അമ്മയായി കാണാനാണ് പ്രേക്ഷകര്‍ക്ക് താല്പര്യം”.കവിയൂര്‍ പൊന്നമ്മ പറയുന്നു.
Post Your Comments