ബോളിവുഡ് നടന് സുശാന്തിന്റെ വിയോഗ വേദനയില്‍ നിന്നും ആരാധകരും സുഹൃത്തുക്കളും മുക്തരായിട്ടില്ല. കഴിഞ്ഞ ദിവസംമെഴുകുതിരിയും ദീപങ്ങളും തെളിയിച്ച് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ നീതി തേടി താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും നടത്തിയ സമാധാനപരമായ പ്രതിഷേധത്തില്‍ രാജ്യമെമ്പാടുമുള്ള ആരാധകര്‍ പങ്കെടുത്തിരുന്നു. ഇതില്‍ സുശാന്തിന്റെ മുന്‍ കാമുകി അങ്കിത ലോകണ്ടെയും ദീപം തെളിയിച്ച് പിന്തുണ അറിയിച്ചിരുന്നു.
എന്നാല്‍ ഈ പ്രതിഷേധത്തില്‍ നിലവിലെ കാമുകിയെന്നു അവകാശപ്പെട്ടിരുന്ന റിയ ചക്രബര്‍ത്തി പങ്കെടുത്തില്ല. ഇതോടെ റിയയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട താങ്കള്‍ക്ക് ഒരു ദീപം തെളിയിക്കാനായില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
സുശാന്തിന്റെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ലക്ഷ്വറി മാളുകളില്‍ കറങ്ങി നടക്കുകയാകും, ഒരു മെഴുകുതിരി പോലും തെളിയിക്കാതെ എന്തു ചെയ്യുകയായിരുന്നു എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് അവളുടെ പ്രതിഛായ പുതുക്കുകയാകും എന്നുമാണ് ചില വിമര്‍ശനങ്ങള്‍.
എന്നാല്‍ താരത്തിന്റെ മുന്‍ കാമുകി അങ്കിത ലോകണ്ടെ മെഴുകുതിരി കത്തിച്ച ചിത്രങ്ങളും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘നീ എവിടെയാണെങ്കിലും പുഞ്ചിരിച്ചു കൊണ്ടിരിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അങ്കിതയുടെ പോസ്റ്റ്.
നിങ്ങളുടെ നിശബ്ദത പോലും ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. നിങ്ങള്‍ ഹൃദയം കീഴടക്കി എന്നുമെല്ലാം പങ്കുവച്ചുകൊണ്ട് അങ്കിതയെ സ്തുതിയ്ക്കുകയാണ് ആരാധകര്‍
Post Your Comments