
അടുത്ത കാലത്തായി മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വെബ്‌സീരിസാണ് കൊക്ക് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങിയ ‘ഒതളങ്ങ തുരുത്ത്’. ആദ്യ എപ്പിസോഡ് ഇറങ്ങി മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് അടുത്ത എപ്പിസോഡുകൾ വന്നത്.
എന്നാൽ ഒതളങ്ങ തുരുത്ത് സിനിമയാക്കാൻ വേണ്ടി മലയാളത്തിലെ പ്രമുഖ സംവിധായകനും ഒരു നിർമാണ കമ്പിനിയും തങ്ങളെ ബന്ധപെട്ടതായി തുരുത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ അംബുജി പറഞ്ഞു.
അംബുജിയുടെ വാക്കുകൾ ഇങ്ങനെ:
സംവിധായകൻ അൻവർ റഷീദ് സാർ നമ്മളെ ഏറ്റെടുത്തിട്ടുണ്ട്. ഈ വെബ് സീരീസല്ല. ഭാവിയിൽ ഒതളങ്ങ തുരുത്ത് ഒരു സിനിമ ആയി ചെയ്യാം എന്നുള്ള രീതിയിലാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. ഉടനെ ഇല്ല കുറച്ച് കഴിഞ്ഞിട്ടേ അത് ഉണ്ടാവുകയുള്ളു. പപ്പൻ,നത്ത് എന്ന രണ്ട് കഥാപാത്രങ്ങളും അവര് ചെയ്തു കൂട്ടുന്ന കാര്യങ്ങളുമാണ് ഒതളങ്ങ തുരുത്തിന്റെ കഥ.
Post Your Comments