മലയാളത്തിലെ ആദ്യത്തെ ഇന്‍വസ്റ്റിഗേഷന്‍ സിനിമയാണ് കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനിക. തിലകന്‍, ഭരത് ഗോപി, മമ്മൂട്ടി തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ കള്‍ട്ട് ക്ലാസിക് വിഭാഗത്തില്‍പ്പെടുന്ന പ്രഥമ സിനിമയാണ്. സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കെജി ജോര്‍ജ്ജ് വീണ്ടും പങ്കുവയ്ക്കുകയാണ്.
” ‘യവനിക’ നല്ല ഫിലിം ആണ്. ക്ലാസ് മൂവിയല്ലേ? എനിക്ക് ഇഷ്ടമാണ്. നന്നായി ചെയ്യാന്‍ കഴിഞ്ഞു. നല്ല അഭിപ്രായവും കിട്ടി. സ്ക്രിപ്റ്റ് നല്ലതായിരുന്നു. ഗോപിയും തിലകനും വേണു നാഗവള്ളിയും മമ്മൂട്ടിയുമൊക്കെയുണ്ടായിരുന്നു. ഗോപിയും തിലകനുമൊക്കെ മാസ്റ്റര്‍ ക്ലാസ് പെര്‍ഫോമന്‍സ് ആണ്. മമ്മൂട്ടി അന്ന് ആ പോലീസ് വേഷം ക്ലാസ് ആയി ചെയ്തു. എല്ലാവരും അത്രയ്ക്ക് ഒരുമയോടെ പ്രവര്‍ത്തിച്ചു. ആ മനസിന്റെ ഐക്യം സിനിമയ്ക്ക് വലിയ ചൈതന്യം തന്നു. നല്ല ഒരു ത്രില്ലറായിരുന്നു ‘യവനിക’. തബലിസ്റ്റ് ആയ അയ്യപ്പനെ കാണാതെ പോകുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് യവനികയുടെ കഥ. വലിയ കലാകാരനാണ് തബലിസ്റ്റ് അയ്യപ്പന്‍. എല്ലാ തിന്മകളുമുള്ള മനുഷ്യനും രണ്ടുതരം എക്സ്ട്രീം നേച്ചര്‍ ഉള്ള കഥാപാത്രത്തിന്റെ മികവാണ് സിനിമയ്ക്ക് മിഴിവ് കൂട്ടിയത്. ഗോപി അത് ക്ലാസ് ആയി ചെയ്തു. അന്ന് തിലകന് നാടക ട്രൂപ്പുണ്ട്. അവരുടെ കര്‍ട്ടനാണ് സിനിമയിലും ഉപയോഗിച്ചത്. അധികം പണം ചെലവാക്കതെയാണ് ഷൂട്ട് ചെയ്തത്. മികച്ച സിനിമയ്ക്കും കഥയ്ക്കും അവാര്‍ഡ് കിട്ടി. ഒരുപാട് ആളുകള്‍ ഇപ്പോഴും കാണുന്ന സിനിമയാണ് ‘യവനിക’. കെജി ജോര്‍ജ്ജ് പറയുന്നു.
Post Your Comments