സ്വര്‍ണകള്ളക്കടത്ത് കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് മലയാള സിനിമയില്‍. ഫഹദ് ഫാസില്‍ നായകനായി എത്തിയ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വാസുദേവന്‍ സനല്‍.
2014ല്‍ പുറത്തിറങ്ങിയതാണ് ഈ ചിത്രം. ഷാര്‍ജയില്‍ ചിത്രീകരിച്ച സിനിമയുടെ ഭാഗത്തില്‍ മൂന്ന് സെക്കന്‍ഡ് ഒരു അറബ് പൊലീസുകാരന്റെ വേഷത്തിലാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്. നേരത്തെ നാലു മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കിയെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ വിശദീകരണം നല്‍കുകയാണ് സനല്‍.
”ഒരു സീനില്‍ പൊലീസ് വേഷം ചെയ്യാന്‍ രണ്ടു യുവാക്കളെ ആവശ്യമുണ്ടെന്ന് അവിടെ അഭിനേതാക്കളെ കോര്‍ഡിനേറ്റ് ചെയ്യുന്ന ആളെ അറിയിച്ചിരുന്നു. അറബ് ഭാഷ അറിയാവുന്ന അവിടുത്തെ മുഖച്ഛായയുള്ള രണ്ടു പേരെ വേണമെന്ന് ആവശ്യം പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഇവര്‍ സിനിമയില്‍ എത്തുന്നത്. സെക്കന്‍ഡുകള്‍ മാത്രമുള്ള പ്രാധാന്യമില്ലാത്ത റോളാണ് ചെയ്തത്. അവരുടെ മുഖമൊന്നും ഇപ്പോള്‍ ഓര്‍മയിലില്ല. ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന ഫൈസലിന്റെ മുഖം കണ്ടിട്ടും അത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അന്ന് തന്റെ സിനിമയില്‍ അഭിനയിച്ചത് ഫൈസല്‍ ഫരീദാണെന്ന് മാധ്യമങ്ങളില്‍ വന്നപ്പോഴാണ് മനസ്സിലാക്കുന്നത്. എന്നാല്‍ അയാള്‍ തന്നെയാണോ ഈ ഫൈസല്‍ എന്നും അറിയില്ല.”- സംവിധായകന്‍ വാസുദേവന്‍ സനല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments