ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബോളിവുഡ് താരങ്ങള്‍ക്ക് അവിശുദ്ധ ബന്ധം. ചിത്രങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്ത് വന്നതോടെ വിവാദങ്ങള്‍ ശക്തമാകുന്നു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഭാര്യയും ജമ്മു കശ്മീരില്‍ ഭീകരവാദികളെ അനുകൂലിക്കുകയും നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന റെയ്ഹാന് സിദ്ദിഖി, ടോണി ആഷായ് എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
റെയ്ഹാന് സിദ്ദിഖി, ടോണി ആഷായ് എന്നിവരുമായി ഷാരൂഖ് ഖാന് ബിസിനസ് ബന്ധമുണ്ട് എന്ന ആരോപണം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. സ്വന്തം റേഡിയോ ചാനല്‍ വഴി പുല്‍വാമ ഭീകരാക്രമണത്തെയും ബലാക്കോട്ട് വ്യോമാക്രമണത്തെയും ബന്ധപ്പെടുത്തി ഇന്ത്യാ വിരുദ്ധ പരിപാടികള്‍ പ്രക്ഷേപണം ചെയ്ത സിദ്ദിഖി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയാണ്. വിഘടനവാദ സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് അംഗവും സൈന്യത്തിനെതിരെ കല്ലും തോക്കും ഉപയോഗിക്കാന്‍ കശ്മീരി യുവക്കളോട് നിരന്തരം ആഹ്വാനം ചെയ്യുന്ന വ്യക്തിയാണ് ടോണി. ഇത്തരം ദേശ വിരുദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കുന്ന ഷാരൂഖിന്റെയും ഭാര്യയുടെയും ചിത്രങ്ങള്‍ പുറത്ത് വന്നതോടെ തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാകുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബൈജയന്ത് പാണ്ഡ പ്രതികരിച്ചു
Post Your Comments