സൂര്യയുടെ ജന്മദിനമായാല്‍ എനിക്ക് ചില ഗുണങ്ങളുണ്ട്: അനുശ്രീ

സാരമില്ല ചേച്ചി ഒരു ദിവസം അണ്ണനെ കണ്ടിരിക്കും എന്നാണ് മറ്റൊരു കമന്റ്.

തെന്നിന്ത്യന്‍ പ്രിയതാരം സൂര്യയുടെ നാല്‍പത്തിയഞ്ചാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഈ ദിനത്തില്‍ സൂര്യയ്‌ക്കൊപ്പമുള്ള ഫോട്ടോഷോപ്പ് ചിത്രവുമായി എത്തിയിരിക്കുകയാണ് നടി അനുശ്രീ. സൂര്യ ഫാന്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തനിക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്‌.

“സൂര്യയുടെ ആരാധിക ആയതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനമാകുമ്ബോള്‍ ലഭിക്കുന്ന ചില ഗുണങ്ങളുണ്ട്. സൂര്യയ്‌ക്കൊപ്പം എന്റെ ഫോട്ടോ വെച്ച ആര്‍ട്ട് വര്‍ക്കുകള്‍ പലരും അയച്ചു തരാറുണ്ട്. ഇത് കാണുമ്ബോള്‍ ഞാന്‍ ത്രില്ലിലാകുമെന്ന് അവര്‍ക്ക് തോന്നും. അതിനാല്‍ ഈ വര്‍ഷവും എനിക്ക് സൂപ്പര്‍ ഡ്യൂപ്പര്‍ ഫാന്‍ ഗേള്‍ നിമിഷമാണ്.ജന്മദിനാശംസകള്‍ സൂര്യ സര്‍. ഓള്‍ കേരള സൂര്യ ഫാന്‍സും ഞാനും പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നു” എന്നാണ് അനുശ്രീയുടെ കുറിപ്പ്.

“ആഹാ എന്താ രസം വേഗം നടക്കട്ടെ നിന്റെ സ്വപ്‌നങ്ങള്‍” എന്നാണ് നടി സ്വാസിക ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്. സാരമില്ല ചേച്ചി ഒരു ദിവസം അണ്ണനെ കണ്ടിരിക്കും എന്നാണ് മറ്റൊരു കമന്റ്. അപര്‍ണ ബാലമുരളിക്ക് സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതു പോലെ ചേച്ചിക്കും കിട്ടും എന്നും ഒരു അരാധകന്‍ പറയുന്നു.

Share
Leave a Comment