GeneralLatest NewsMollywood

പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്, ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്‌കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേര്‍ക്കുകയുള്ളു; അനുസിത്താര

ആ പോസറ്റീവ് എനര്‍ജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്ബോള്‍ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളര്‍ത്തു.താന്‍ പാതി മുസ്ലീം ആണ്

നാടന്‍ വേഷങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് അനു സിത്താര. വിവാഹ ശേഷമാണ് അനു അഭിനയത്തില്‍ സജീവമായത്. ലോക്ഡൗണില്‍ വയനാട്ടിലെ വീട്ടല്‍ കഴിയുന്ന താരം യൂട്യൂബ് ചാനലുമായി സജീവമാണ്. എന്നാല്‍ ഇപ്പോള്‍ തനിക്കൊരു കുട്ടി ഉണ്ടായാല്‍ ജാതിക്കും മതത്തിനും അതീതമായി വളര്‍ത്തുമെന്ന് തുറന്ന് പറയുകയാണ് താരം

”ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാതെ സ്‌കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേര്‍ക്കുകയുള്ളു. പതിനെട്ടു വയസ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ എന്തെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്. മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും അമ്ബലങ്ങളിലും ഒക്കെ ഞാന്‍ പോകാറുണ്ട്. ആരാധനയാലങ്ങള്‍ വളരെയധികം പോസറ്റീവ് എനര്‍ജി നല്‍കുന്ന സ്ഥലങ്ങളാണ്. എല്ലാവരും പോസറ്റീവ് മനസുമായി ആണ് അവിടേക്ക് എത്താറുള്ളത്. ആ പോസറ്റീവ് എനര്‍ജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്ബോള്‍ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളര്‍ത്തു.താന്‍ പാതി മുസ്ലീം ആണ്.” അനു സിതാര പറയുന്നു.

പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്ലിം ആണ്. അമ്മ രേണുക അച്ഛന്‍ അബ്ദുള്‍ സലാം. ഇരുവരുടെയും വിപ്ലവ കല്യാണമെന്നാണ് താരം പറയുന്നത്. ”അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടേതും പ്രണയ വിവാഹമാണ്. ശരിക്കും പറഞ്ഞാല്‍ വിപ്ലവ കല്യാണം. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും’. ‘ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്ബും എടുക്കാറുണ്ട്” അനു സിത്താര [പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button