പീറ്റര്‍ പോളുമായുള്ള മൂന്നാം വിവാഹത്തെ തുടര്‍ന്ന് വിവാദങ്ങളില്‍ നിറയുകയാണ് നടി വനിത വിജയകുമാര്‍. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇതിനെ തുടര്‍ന്നു നടിയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത ചീത്ത വിളിച്ചിരുന്നു. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ച ലക്ഷ്മിയെയും കസ്തൂരിയെയും ചോദ്യം ചെയ്യുകയാണ് വനിത.
“ലക്ഷ്മി നാരയണന്‍, കസ്തൂരി ശങ്കര്‍, അങ്ങനെയെങ്കില്‍ പ്രഭു ദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ. അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്ബിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല” എന്ന് വനിത ട്വീറ്റ് ചെയ്തു.
ഇതോടെ നയന്‍താരയുടെ ആരാധകര്‍ നടിയ്ക്ക് നേരെ രംഗത്തെത്തി. ഇക്കാര്യങ്ങളിലേക്ക് അനാവശ്യമായി നയന്‍താരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഈ ട്വീറ്റ് വനിത നീക്കം ചെയ്തു.
How Dare You To compare Yourself with our lady super star Nayan … You don't even have the rights to mention her name . Say sorry for your statement …#VanithaMustSaySorry #LadySuperStar #Nayanthara #Vanitha #VanithaAtrocities @NayantharaU @VigneshShivN @vanithavijayku1 pic.twitter.com/zRPKsMosQ2
— AKHIL NAYANS (@Akhil__Nayans) July 21, 2020
Post Your Comments