GeneralLatest NewsMollywood

ഞാനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നു, പക്ഷേ പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല; വാണിവിശ്വനാഥ്‌

അതെന്റെ ഭാഗത്തെ മിസ്റ്റേക്ക് ആണ്. കാരണം അറുപത് എഴുപത് ദിവസം നമ്മള്‍ എല്ലാവരും ഒരേ കുടുംബം പോലെ കഴിയും. പാക്കപ്പ് ആയാല്‍ പിന്നെ ഞാന്‍ കോണ്‍ടാക്ടുകളൊന്നും മെയിന്‍ന്റൈന്‍ ചെയ്യില്ല.

ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയതാരമായിരുന്നു വാണിവിശ്വനാഥ്‌. ആക്ഷന്‍ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ വാണി ഇപ്പോള്‍ രാഷ്ട്രീയക്കാരിയാണ്.റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ വാണി തന്റെ സിനിമ സൗഹൃദങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.

”ബിജു മേനോന്‍ ഭാവിയില്‍ സൂപ്പര്‍ഹിറ്റ് നടനാകുമെന്ന് അന്നേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത്രയും പെര്‍ഫോമന്‍സായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഇറങ്ങുന്ന സിനിമകളെല്ലാം ഞാന്‍ തിയേറ്ററില്‍ പോയി കാണാറുണ്ട്. എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്. പക്ഷേ അന്നത്തെ ആ ടീം ആയിട്ട് സൗഹൃദം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. അതെന്റെ ഭാഗത്തെ മിസ്റ്റേക്ക് ആണ്. കാരണം അറുപത് എഴുപത് ദിവസം നമ്മള്‍ എല്ലാവരും ഒരേ കുടുംബം പോലെ കഴിയും. പാക്കപ്പ് ആയാല്‍ പിന്നെ ഞാന്‍ കോണ്‍ടാക്ടുകളൊന്നും മെയിന്‍ന്റൈന്‍ ചെയ്യില്ല. അങ്ങനെ നഷ്ടമായ എത്രയോ സൗഹൃദങ്ങളുണ്ട്. ഹിറ്റ്ലറില്‍ അഭിനയിക്കുബോള്‍ ഞാനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സൗഹൃദങ്ങളില്‍ ഇടയ്ക്കെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് മഞ്ജുവുമായിട്ടാണ്.’ വാണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button