തന്റെ സിനിമയില്‍ ഒരു നായികയെ ബുക്ക് ചെയ്താല്‍ ആ സിനിമ തീരും വരെ മറ്റൊരു സിനിമയില്‍ അഭിനയിക്കരുതെന്ന എഗ്രിമെന്റ് വയ്ക്കുന്ന സംവിധായകനായിരുന്നു ബാലചന്ദ്രമേനോന്‍, അതിന്റെ പേരില്‍ ബാലചന്ദ്ര മേനോന്റെ തീരുമാനം അന്ന് പലരും ചോദ്യം ചെയ്തിരുന്നു. എന്ത് കൊണ്ടാണ് താന്‍ അങ്ങനെ ഒരു നിലപാട് എടുത്തതെന്നതിന് കൃത്യമായ മറുപടി പറയുകയാണ് താരം
“എന്‍റെ സിനിമയിലെ നായികമാരെപറ്റി പറയുകയാണ് എന്ന് ഒരു ധാരണ വേണ്ട. നമ്മള്‍ എവിടെയോയുള്ള ഒരു പെണ്‍കുട്ടിയെ നായികയായി അഭിനയിപ്പിക്കുന്നു. ആ പെണ്‍കുട്ടി വരുമ്പോള്‍ അവരുടെ സാമ്പത്തികമായ ചുറ്റുപാട്, സംസ്കാരികപരമായ നിലവാരം ഒന്നും ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് ഈ കുട്ടിയുടെ കണ്ണും മൂക്കും ചേര്‍ന്ന രൂപം മതി. അത് കൊണ്ട് ഞാന്‍ സ്വാര്‍ത്ഥനാണ്. അത് കൊണ്ട് ഞാന്‍ ഈ കുട്ടിയെ കൊണ്ട് വന്നു എന്റെ കസേരയില്‍ ഇരുത്തുമ്പോള്‍ ഒരു നായികയുടെ പ്രതിഫലം ഒരു കോടി രൂപ ആണെങ്കില്‍ ആ ഒരു കോടി രൂപയുടെ അധിപതിയാണ് ആ പെണ്‍കുട്ടി. ഞാന്‍ വിളിച്ചു വരുത്തിയിട്ട് പാതി ആകുമ്പോള്‍ ഈ സാരി ശരിയായില്ല എന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ ആ സെറ്റില്‍ തന്നെ പത്ത് പേര് കാണും അതിനെ അങ്ങനെ പിന്തുണയ്ക്കാനായിട്ട്, അതിനേക്കാള്‍ പ്രേരിപ്പിക്കും സ്വന്തം അമ്മ. ഇത് കഴിഞ്ഞിട്ട് വേറെ സിനിമയില്‍ പോയി അഭിനയിച്ചാല്‍ ഒരു കോടി മുടക്കിയ എന്റെ സിനിമയുടെ ഗതി എന്താകും, അത് കൊണ്ട് തന്നെ ഞാന്‍ എന്റെ സിനിമയില്‍ ഒരു നായികയെ ബുക്ക് ചെയ്യുമ്പോള്‍ ഒരു വര്‍ഷത്തേക്ക് മറ്റൊരു സിനിമയിലും കരാര്‍ വയ്ക്കരുത് എന്ന് പറഞ്ഞിട്ടാണ് സെലക്റ്റ് ചെയ്യുന്നത്”.
Post Your Comments