GeneralLatest NewsMollywood

ഏഴു വര്‍ഷം പ്രണയിച്ചവരാണ് ഞങ്ങള്‍, എന്നിട്ടും അയാള്‍ കഞ്ചാവ് ഉപയോഗിക്കും എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല; ആദ്യ ഭർത്താവിന് മാനസിക രോഗമായിരുന്നു!! തുറന്നു പറഞ്ഞ് നടി ശ്വേത മേനോന്‍

ഇപ്പോഴും അയാള്‍ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും.

മലയാള സിനിമയിലെ ബോള്‍ഡ് നടിമാരില്‍ ഒരാളാണ് ശ്വേത മേനോന്റേത്. മമ്മൂട്ടിയുടെ നായികയായി ‘അനശ്വരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്വേത ബോളിവുഡിലും ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ തന്നെ നീണ്ട നാളത്തെ പ്രണയത്തിനു പിന്നാലെ താരം വിവാഹിതയുമായി. എന്നാല്‍ ആ ദാമ്പത്യം പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ഒരു അഭിമുഖത്തില്‍ തന്റെ ആദ്യ ദാമ്ബത്യത്തെ കുറിച്ചും ആദ്യ ഭര്‍ത്താവ് ബോബി ഭോസ്‌ലെയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

‘ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരു മാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെ പോയി. നാലഞ്ച് മാസം കഴിയുമ്ബോള്‍ വീണ്ടും വരും. ഏഴു വര്‍ഷം പ്രണയിച്ചവരാണ് ഞങ്ങള്‍. എന്നിട്ടും അയാള്‍ കഞ്ചാവ് ഉപയോഗിക്കും എന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ബോബി ആ സമയത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര്‍ കൂടുന്നു അങ്ങനെ.ഞാന്‍ ആരെയും ഇപ്പോഴും വെറുത്തിട്ടൊന്നുമില്ലേ.ബോബിയെ പോലും. ഇപ്പോഴും അയാള്‍ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും. അപ്പോള്‍ എന്റെ അടുത്ത് ശ്രീ ( ഭര്‍ത്താവ് ശ്രീവത്സന്‍ )ഉണ്ടാകും. എന്നെക്കാള്‍ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്ക് ആണ്,’ ശ്വേത പറഞ്ഞു.

ബോബിയുടെ കുടുംബം തന്റെ സമ്ബത്തിലാണ് നോട്ടമിട്ടിരുന്നത് എന്നും പല കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് ബാലന്‍സെല്ലാം പിന്‍വലിപ്പിച്ചു എന്നും ശ്വേത മുന്‍പും പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button