മലയാള സിനിമ – സീരിയൽ രംഗത്ത് ശ്രദ്ധനേടിയ താരമാണ് ശാലുമേനോൻ. അഭിനയത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന നടി ജയകേരള സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന നൃത്തവിദ്യാലയവും നടത്തി വരികയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ സജീവമാണ് ശാലു മേനോന്. ഒരിക്കൽ തനിക്ക് റെയിൽ വേ സ്റ്റേഷനിൽ വെച്ച് ഉണ്ടായ സംഭവത്തെ കുറിച്ച് താരം പങ്കുവയ്ക്കുന്നു.
”സ്ത്രീജന്മം ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് നിന്നും ചങ്ങനാശ്ശേരിക്ക് ട്രെയിൻ കാത്തുനിൽക്കുന്ന സമയത്ത് മലബാറിൽ നിന്നും എത്തിയ ഒരു കുടുംബത്തിലെ കുട്ടികളും മറ്റും തന്റെയടുത്ത് മിണ്ടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. അഭിനയം നല്ലതാണ് സീരിയൽ എന്നും കാണാറുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീജന്മം സീരിയലിലെ സരിക താനാണ് എന്ന് കൂടെ വന്ന അമ്മുമ്മയോടും അവര്‍ പറഞ്ഞിരുന്നു.
പിന്നീട് സംസാരം തുടരുന്നതിന്റെയിടയ്ക്ക് ഓർക്കാപ്പുറത്ത് പുറകിൽ നിന്നും ഒരു അടികിട്ടി. ദേഷ്യം വന്ന് തിരിഞ്ഞു നോക്കിയപ്പോൾ നീ അല്ലെ സരിക എന്ന് ചോദിച്ചു നിൽക്കുന്ന രണ്ട് അമ്മുമ്മമാരെയാണ്. അവർ തന്നോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി. മായമ്മയെ കണ്ണീർ കുടിപ്പിക്കുന്നത് നീയല്ലേ എന്നൊക്കെ ചോദ്യവും തുടങ്ങി. അവരുടെ ശബ്ദം കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും കൂടെയുള്ള മക്കൾ ഇതെല്ലാം അഭിനയമാണെന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ല”- ശാലു പറയുന്നു.
Post Your Comments