BollywoodGeneralLatest News

ചാറ്റുകള്‍ പുറത്തുവിട്ടു, എന്നിട്ടും ആരും വിശ്വസിച്ചില്ല; മീടു ആരോപണങ്ങളെ കുറിച്ച്‌ നടി സഞ്ജന

അവനെതിരേ ആരോപണമുന്നയിച്ചു എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയാണ് പറയുന്നത്. എന്നിട്ടും ആരും വിശ്വസിച്ചില്ല. എന്ത് സമൂഹമാണിത്, ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഒന്നിച്ച്‌ ഒരു നല്ല ചിത്രം ഒരുക്കുകയാണെന്നും ആരും എന്തേ മനസിലാക്കിയില്ല

ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിനെതിരെ ഉയര്‍ന്ന മീടു ആരോപണങ്ങളോട് പ്രതികരിച്ച്‌ സഹതാരം സഞ്ജന സങ്കി. സുശാന്ത് അവസാനമായി അഭിനയിച്ച സിനിമ ‘ദില്‍ ബേച്ചാര’യുടെ ചിത്രീകരണ സമയത്ത് സഞ്ജനയോട് മോശമായി പെരുമാറി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മീടു ആരോപണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടും സുശാന്തും താനും അസ്വസ്ഥരായിരുന്നുവെന്നു താരം പറയുന്നു.

തങ്ങള്‍ തമ്മില്‍ എങ്ങനെയാണെന്ന് തങ്ങള്‍ക്കറിയാം അതിനാല്‍ എന്നും ഷൂട്ടിങ്ങിനെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ലേഖനങ്ങളാണ് തങ്ങളുടെ പേരില്‍ വന്നുകൊണ്ടിരുന്നത്. അത് വ്യാപകമായപ്പോഴും തങ്ങള്‍ക്കിടെയിലെ സൗഹൃദത്തിന് മാറ്റം വന്നില്ലെന്നും സഞ്ജന വ്യക്തമാക്കി.

“ഈ ലേഖനങ്ങള്‍ അടിസ്ഥാന രഹിതമായിരുന്നതിനാല്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് മാറ്റം വന്നില്ല. പക്ഷേ യാഥാര്‍ഥ്യം മറ്റുള്ളവരെ ബോധിപ്പിക്കുക എന്നത് സങ്കടകരമായ അവസ്ഥയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ചാറ്റുകള്‍ പുറത്ത് വിട്ടോട്ടെ എന്ന് അവന്‍ ചോദിച്ചു. പ്രശ്‌നങ്ങള്‍ക്ക് അത് പരിഹാരമാവുമെങ്കില്‍ ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു. എന്നിട്ടും ആരും ഒന്നും വിശ്വസിച്ചില്ല. ഒടുവില്‍ ഞാനും ഈ വിഷയത്തില്‍ വ്യക്തത വരുത്തി. അവനെതിരേ ആരോപണമുന്നയിച്ചു എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയാണ് പറയുന്നത്. എന്നിട്ടും ആരും വിശ്വസിച്ചില്ല. എന്ത് സമൂഹമാണിത്, ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഒന്നിച്ച്‌ ഒരു നല്ല ചിത്രം ഒരുക്കുകയാണെന്നും ആരും എന്തേ മനസിലാക്കിയില്ല” എന്ന് സഞ്ജന ഒരു അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button