ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ നിരാശയിലാണ്. അമിതാഭ് ബച്ചനെ കൂടാതെ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും രോഗം സ്ഥിരീകരിക്കുകയും ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ടു വയസുകാരിയായ ആരാധ്യയ്ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത തന്നെ നിരാശയിലാഴ്ത്തിയെന്നു ഗായിക ലതാ മങ്കേഷ്കര്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
”ബച്ചന്‍ കുടുംബത്തിന് കോവിഡ് ബാധിച്ചത് അറിഞ്ഞപ്പോള്‍ മുഖത്ത് അടി കിട്ടിയ പോലെ തോന്നി. ആരാധ്യ കുഞ്ഞല്ലേ, അവള്‍ക്ക് താങ്ങാന്‍ പറ്റുമോ അസുഖം. എത്രയും വേഗം എല്ലാവരും സുഖം പ്രാപിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന. കുഞ്ഞിന്റെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും കുറിച്ച് താന്‍ ആകെ വിഷമത്തിലാണെന്നും” ലതാ മങ്കേഷ് പറഞ്ഞു. വൈറസ് ആര്‍ക്കും വരാമെന്ന അവസ്ഥയിലേക്ക് എത്തിയെന്നും തൊട്ടടുത്തു കോവിഡുണ്ടെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
Post Your Comments