GeneralLatest NewsTV Shows

കൂടെ കിടക്കാന്‍ തയ്യാറാണെന്നല്ല..നിങ്ങളുടെ മുന്നില്‍ വരുന്ന തുണ്ട് വീഡിയോകളില്‍ നായികയാവണമെന്നുമല്ല…നിങ്ങള്‍ക്കെങ്ങനെയാണിങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്?

ശരിയാണ് ആണ്‍സൗഹൃദങ്ങള്‍ക്കൊപ്പം ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള് നിങ്ങളുടെ കണ്ണില് ചീത്തയാണ്…

തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്നതിലൂടെ ശ്രദ്ധനേടിയ താരമാണ് ബിഗ് ബോസ് താരവും സോഷ്യൽ ആക്ടിവിസ്റ്റ് കൂടിയായ ജസ്‌ല മാടശ്ശേരി. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ശ്രദ്ധ നേടാറുണ്ട്. താൻ നേരിട്ട് കണ്ട് മനസിലാക്കിയ ചിലരുടെ പൊള്ളത്തരങ്ങൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തുകയാണ് ജസ്‌ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരു പെണ്ണ് തുറന്ന് പറയുന്നു എന്നതിനര്‍ത്ഥം അവള്‍ നിങ്ങളുടെ ഒക്കെ കൂടെ കിടക്കാന്‍ തയ്യാറാണെന്നല്ല..നിങ്ങളുടെ മുന്നില്‍ വരുന്ന തുണ്ട് വീഡിയോകളില്‍ നായികയാവണമെന്നുമല്ല… നിങ്ങള്‍ക്കെങ്ങനെയാണിങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്?? എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ജസ്‌ലയുടെ സോഷ്യൽ മീഡിയ കുറിപ്പ്

പോസ്റ്റ്

നന്ദി….
മലയാളി സഹോദരങ്ങളേ..
ഞാന്‍ നിങ്ങളുടെ മുന്നില്‍ ചെയ്ത തെറ്റെനിക്ക് ബോധ്യമുണ്ട്..അതെനിക്ക് തെറ്റല്ലാത്തിടത്തോളം ഞാനിങ്ങനെത്തന്നെയാവും…
മാറാന്‍ കഴിയില്ല..
ബിഗ് ബോസെന്ന ഷോയില്‍ പോകും മുന്‍പ് നിങ്ങള്‍ക്ക് ഞാന്‍ ..നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയിലെ മതമെന്ന വിപത്തിനെതിരെ സംസാരിച്ച ഭീകരജീവി ..അല്ലെങ്കില്‍ നന്മയെ വിറ്റ് ജീവിക്കുന്ന പുത്തന്‍ നന്മ ബിസിനസ്സുകള്‍ക്കെതിരെ സംസാരിച്ച കണ്ണില്‍ ചോരയില്ലാത്തവള്‍….
അതുമല്ലെങ്കില്‍ വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കേണ്ട മുസ്ലീം കുടുംബത്തില്‍ പിറന്ന ഒരു പെണ്ണ് തെരുവില്‍ നൃത്തം ചെയ്തവള്‍…
അതുമല്ലെങ്കില്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ ഒറ്റക്ക് പോകുന്ന യാത്രാനുഭവങ്ങള്‍ തുറന്നെഴുതുന്ന ഒരു താന്തോന്നി..ഒരു പെണ്ണിന്‍റെ മാനസീകാവസ്ഥകള്‍ക്ക് മൂല്ല്യം കല്‍പിക്കാത്ത ലോകത്ത് ആരേയും പേടിക്കാതെ വ്യവസ്ഥകള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പി തുറന്നെഴുതുന്നവള്‍….
വളരെ ചുരുക്കം പേര്‍ക്കേ നമ്മളെന്താണെന്നറിയൂ…ആരേയും ബോധിപ്പിക്കാനല്ല ഒന്നും…
ഇന്നോളം ബോധിപ്പിക്കാന്‍ ശ്രമിച്ചിട്ടുമില്ല..
ബിഗ്ബോസില്‍ ചെന്ന ശേഷം പ്രായത്തിന് മൂത്ത കാരണവര്‍ക്ക് നേരെ വിരല്‍ ചൂണ്ടിയ..ചീവീടിന്‍റെ ശബ്ദമുള്ള വഴക്കാളിയോടുള്ള വെറുപ്പായി…
ഓരോ വഴക്കിന് പിന്നിലും പൊള്ളുന്ന നോവുള്ളത്കാണാനുള്ള ദൃഷ്ടിയൊന്നും നമ്മള് പൊളി മലയാളികള്‍ക്കില്ലല്ലോ…
ശരിയാണ് ആണ്‍സൗഹൃദങ്ങള്‍ക്കൊപ്പം ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള് നിങ്ങളുടെ കണ്ണില് ചീത്തയാണ്…
(ചുരുക്കത്തോടാണ്..നിങ്ങളോടല്ല)
ഇന്ന് വേള്‍ഡ് മലയാളി സര്‍ക്കിളില്‍ രണ്ട് സുഹൃത്തുക്കള്‍ ഫോട്ടോ ഇട്ടപ്പോഴുള്ള റിയാക്ഷന്‍ കമന്‍റ്സ് ഞാന്‍ വായിച്ചു…
സങ്കടമോ സന്തോഷമോ വെറുപ്പോ പുച്ഛമോ എന്നൊന്നും എനിക്കറിയില്ല…
കമന്‍റുകളില്‍ പെണ്ണ് വണ്ടിയും സുഹൃത്ത് ഡ്രൈവറുമായി ഉപമിക്കപ്പെട്ടതൊക്കെ കണ്ടപ്പോ നിങ്ങളുടെ ഫ്രസ്ട്രേഷന്‍ ഞാന്‍ വായിച്ചു..
ചിലകമന്‍റുകളില്‍ അവള്‍ പൊതുമുതലായി വരെ വര്‍ണിക്കപ്പെ്ട്ടു..
തൊലിനിറവും ശബ്ദവും വരെ സെക്ഷ്വല്‍ വേയില്‍ ചര്‍ച്ചയായി…
ഇതൊന്നുമല്ല ഈ പോസ്റ്റിനാധാരം..ഒരു ഗ്രൂപ്പില്‍ ഇന്നൊരു ലിങ്ക് പ്രത്യക്ഷപ്പെട്ടു..
വാട്സപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള ഗ്രൂപ്പ് ആണ്..
ഒരു ഫാന്‍സ് ഗ്രൂപ്പ്..
അതിലെ മെസേജുകള്‍ വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി..
തുണ്ട് വീഡിയോക്ക് വേണ്ടി ഉറങ്ങാതെ കാത്തിരിക്കുന്നവര്‍…
സഹോദരങ്ങളെ.. 20 വയസ്സുള്ളൊരു അനിയന്‍റെ ചേച്ചിയാണ്…4 വയസ്സുള്ളൊരു ആണ്‍ കുഞ്ഞിന് അമ്മയുടെ സ്ഥാനത്താണ്..
അനേകം സൗഹൃദങ്ങള്‍ക്ക്..അവരുടെ മരുന്നാണെന്നാണ് പറയാറ്…
അച്ചന് മകളും ചേട്ടന്‍മാര്‍ക്ക് അനിയത്തിയുമൊക്കെയാണ്..
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒരു പെണ്ണ് തുറന്ന് പറയുന്നു എന്നതിനര്‍ത്ഥം അവള്‍ നിങ്ങളുടെ ഒക്കെ കൂടെ കിടക്കാന്‍ തയ്യാറാണെന്നല്ല..നിങ്ങളുടെ മുന്നില്‍ വരുന്ന തുണ്ട് വീഡിയോകളില്‍ നായികയാവണമെന്നുമല്ല…
നിങ്ങള്‍ക്കെങ്ങനെയാണിങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്??
നിങ്ങളുടെ വീട്ടില്‍ നിങ്ങളുടെ ഉമ്മയോ സഹോദരിയോ ഭാര്യയോ ഒരഭിപ്രായം ഉറക്കെ പറഞ്ഞാല്‍ അവരുടെ തുണ്ട് വീഡിയോ ഫാമിലി ഗ്രൂപ്പില്‍ വരണമെന്ന് വാശിപിടിക്കുന്ന നിങ്ങളുടെ മാനസീകാവസ്ഥ തന്നെയല്ലെ സമൂഹത്തില്‍ ഒരു പെണ്ണ്..അതും നിങ്ങള്‍ക്ക് യാതൊരു പരിചയവും ബന്ധവും ഇല്ലാത്ത ഒരു പെണ്ണ് ഒരഭിപ്രായം പറഞ്ഞാല്‍ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി അവളുടെ തുണ്ട് വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നതും…
ഞാനും ഒരു സഹോദരിയാണ്..നിങ്ങള്‍ വിമര്‍ശിക്കുന്ന തെറിവിളിക്കുന്ന..നിങ്ങടെ ഇഷ്ത്തിനൊത്തല്ലാതെ ജീവിക്കുന്ന ഓരോ പെണ്ണും ഒരു സഹോദരിയോ മകളോ അമ്മയോ ഭാര്യയോ കാമുകിയോ ഒക്കെ തന്നെയാണ്…
ഞാനും…
ഇപ്പറഞ്ഞതൊക്കെയാണ്..
ഒരു പെണ്ണിനോടുള്ള വെറുപ്പ് ലൈംഗീകതപറഞ്ഞല്ലാതെ തീര്‍ക്കാന്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ നിങ്ങള്‍…
ഒരിക്കലെങ്കിലും അവളുടെ ചിന്തകളുടെ കടലറിയാന്‍ തയ്യാറായിട്ടുണ്ടോ..
ചിന്തകളിൽ വ്യത്യസ്ഥതപുലർത്തുന്ന ധാരാളം ആളുകളെ നമുക്കു കാണുവാൻകഴിയും,അവർ നമ്മേപോലെയല്ലാ ചിന്തിക്കുന്നതെന്നു കരുതി അരിശ്ശപ്പെടുകയോ, നിരാശപ്പെടുകകയോ,അസൂയപ്പെടുകയോചെയ്തിട്ട്‌ കാര്യമില്ല.
എന്തെന്നാൽ മനുഷ്യർ വ്യത്യസ്ഥരാണ് എന്നത് തന്നെയാണ് അതിന് കാരണം..
സങ്കടമുണ്ട്..
മാറുമെന്ന പ്രതീക്ഷയിപ്പോഴില്ല..
മാറട്ടെ എന്ന ആഗ്രഹമുണ്ട്..
എല്ലാം ഒഴിവാക്കി വിടാറല്ലേ….ഇതും വിടുന്നു…
മലയാളത്തിന്‍റെ പ്രബുദ്ധത വാനോളമുയരട്ടെ.

shortlink

Related Articles

Post Your Comments


Back to top button