സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പന് പ്രിയപ്പെട്ട പപ്പന്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തുകയും ചിരിയുടെ പൂരങ്ങള്‍ തീര്‍ക്കുന്ന വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയും ചെയ്ത താരമാണ് ഹരിശ്രീ അശോകന്. ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. നിരവധി അവഗണനയും കടമ്ബകളും കടന്നാണ് ഹരിശ്രീ അശോകന് ഇന്നു കാണുന്ന താരപദവിയിലേയ്ക്ക് എത്തിയത്. സിനിമയിലെ തുടക്ക കാലത്ത് നേരിട്ട അവഗണനയെ കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.
”സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നില്ക്കുന്ന വേഷമാണ്. ഞാന്‍ അതിന്റെ ത്രില്ലില്‍ ആ സന്തോഷം എല്ലാവരെയും അറിയിച്ചു. എല്ലാവരോടും ഞാന്‍ യാത്ര പറഞ്ഞു ചിത്രീകരണ സ്ഥലത്ത് എത്തിയപ്പോഴാണ് അത് ആള്‍ക്കൂട്ടത്തിനിടയിലെ സാധാ വേഷമാണ് എന്ന് മനസിലായത്. സെറ്റിലുണ്ടായിരുന്ന സൈനുദ്ദീനൊക്കെ എന്നെ അന്ന് ആശ്വസിപ്പിച്ചു. ‘പപ്പന് പ്രിയപ്പെട്ട പപ്പന്’ ചെയ്തു കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീടാണ് എനിക്ക് ‘മാനത്തെ കൊട്ടാരം’ എന്ന സിനിമ ലഭിച്ചത്”. ഹരിശ്രീ അശോകന് പറയുന്നു.
Post Your Comments