ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവ് വിധു വിനോദ് ചോപ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരന് ചേതന്‍ ഭഗത്. വിധു വിനോദ് ചോപ്ര തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു. ചേതന്‍ ഭഗത്തിന്റെ ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന നോവല്‍ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ‘ത്രീ ഇഡിയറ്റ്സ്’ ഒരുക്കിയതിനെതിരെയാണ് ചേതന്‍ ഭഗത്തിന്റെ ആരോപണം പുറത്ത് വന്നിരിയ്ക്കുന്നത്.
വമ്പൻ ഹിറ്റായി മാറിയ ത്രീ ഇഡിയറ്റ്സ് റിലീസ് ചെയ്തപ്പോള്‍ കഥയുടെ കടപ്പാട് നല്‍കാതെ അവഗണന കാണിച്ചതിനെ കുറിച്ചാണ് എഴുത്തുകാരന് പറയുന്നത്. ”നിങ്ങളുടെ ഭര്‍ത്താവ് എന്നെ പരസ്യമായി ഭീഷണിപ്പെടുത്തി, ലജ്ജയില്ലാതെ എല്ലാ മികച്ച സ്റ്റോറി അവാര്‍ഡുകളും സ്വന്തമാക്കി, എന്റെ കഥയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് എന്നെ ആത്മഹത്യയിലേക്ക് എത്തിക്കുകയും ചെയ്തു അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?” എന്ന് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു.
അന്തരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്റെ ‘ദില്‍ ബേച്ചാര’ സിനിമ ഓണ്‍ലൈനായി റിലീസ് ചെയ്യുകയാണ്. ഈ അവസരത്തില്‍ ചിത്രത്തെ കുറിച്ച് ചവറ് എഴുതരുതെന്നും, നേരായും വിവേകത്തോടെയും എഴുതണമെന്ന് നിരൂപകരോട് ആവശ്യപ്പെട്ടു കൊണ്ടുള്ള ചേതന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറുപടിയായി വിധു വിനോദ് ചോപ്രയുടെ ഭാര്യ അനുപമ ചോപ്ര രംഗത്ത് വന്നിരുന്നു.
‘
ഇതിലധികം ”ഇനിയും നിങ്ങള്‍ക്ക് താഴാന്‍ സാധിക്കില്ലെന്ന് ഓരോ തവണ കരുതുമ്പോഴും നിങ്ങള്‍ താഴ്ന്നു കൊണ്ടിരിക്കുന്നു” എന്നായിരുന്നു അനുപമ ചോപ്രയുടെ ട്വീറ്റ്. ഇതിന് മറുപടിയായാണ് ചേതൻ ഭഗതും ട്വീറ്റ് ചെയ്തത്.
Post Your Comments