ബോളിവുഡ് സൂപ്പർ താരം നടി കങ്കണ റണൗട്ടിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്. ‘മണികര്‍ണിക’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസാരിക്കുന്ന കങ്കണയുടെ വീഡിയോ പങ്കുവെച്ചാണ് കശ്യപിന്റെ ട്വീറ്റുകള്‍. കങ്കണ തന്റെ സുഹൃത്തായിരുന്നു എന്നാല്‍ ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭിക്കുന്നത് അറിയില്ലെന്നും അനുരാഗ് കശ്യപ് ടീറ്റ് ചെയ്തു.
അനുരാഗ് കശ്യപിന്റെ ട്വീറ്റുകള്‍:
ഇന്നത്തെ ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്ക് പോലുമോ അറിയില്ല. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഇന്ന് അവള്‍ക്ക് സ്വന്തമെന്ന് പറയാന്‍ ആരും ഇല്ല എന്നതാണ്.
ശരിക്കും പറഞ്ഞാൽ, ഞാന്‍ ഇന്നലെ കങ്കണയുടെ അഭിമുഖം കണ്ടു. ഒരു കാലത്ത് എന്റെ ഒരു നല്ല സുഹൃത്തായിരുന്നു അവര്‍. എന്റെ സിനിമകളെ അവര്‍ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. പക്ഷെ ഈ പുതിയ കങ്കണ എനിക്കറിയില്ല. മണികര്‍ണികയുടെ റിലീസിന് പിന്നാലെ വന്ന കങ്കണയുടെ ഈ ഭയപ്പെടുത്തുന്ന അഭിമുഖം ഞാന്‍ കണ്ടു.
ഏതെങ്കിലും തരത്തിൽ തന്റെ എല്ലാ സംവിധായകരെയും അപമാനിക്കുന്നയാള്‍, എഡിറ്റിലിരുന്ന് എല്ലാ സഹതാരങ്ങളുടെയും വേഷങ്ങള്‍ വെട്ടിക്കുറയ്ക്കുന്നയാള്‍. കങ്കണയെ അഭിനന്ദിക്കുന്ന അവളുടെ പഴയ സംവിധായകരില്‍ ആരും തന്നെ ഇപ്പോള്‍ അവള്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല. മറ്റുള്ളവരെ അടിച്ചമര്‍ത്താനുള്ള കരുത്താണ് കങ്കണ നേടിയിരിക്കുന്നത്.
പക്ഷേ,, ഞാന്‍ സംസാരിക്കും. കങ്കണയുടെ ടീമിനോടാണ്. ഇതു മതിയാക്കിക്കൊള്ളൂ. ഇത് നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പോലും അംഗീകരിക്കുന്നില്ലെങ്കില്‍, എല്ലാവരും നിങ്ങളെ ഉപയോഗിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് ആരും നിങ്ങള്‍ക്കൊപ്പമില്ല. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം. എന്നെ അപമാനിക്കണമെങ്കില്‍ ആകാമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
Post Your Comments