അഭിനയത്തില്‍ ഒരു ഹ്യൂജ് ടാലന്റുള്ള അഭിനേതാവാണ് താനെന്ന് തനിക്ക് ഇത് വരെ തോന്നിയിട്ടില്ലെന്ന് നടന്‍ അനൂപ് മേനോന്‍. ആവറേജ് നല്ല നടനെന്നതിനപ്പുറം ഒരു നല്ല നടനായി തന്നെ കണക്കാന്നുന്നില്ലെന്നും തന്നിലെ അഭിനേതാവിനെ സ്വയം വിലയിരുത്തികൊണ്ട് അനൂപ് മേനോന്‍ പരയുന്നു.
“ഞാന്‍ ഒരു വലിയ നടനാണ് എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല. അങ്ങനെയൊരു ഹ്യൂജ് ടാലന്റ് ഉണ്ടെന്നും എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ഒരു ഓക്കേ ഓക്കേ അക്ടര്‍ ആണ്. ഓരോ കാര്യങ്ങളും പഠിച്ചു വരുന്ന നടനാണ്. എന്റെയൊപ്പം നിന്ന ഒരു കാര്യം വളരെ വ്യക്തമായ ഒരു പ്രേക്ഷക പിന്തുണ എനിക്കുണ്ടായിരുന്നു. സീരിയല്‍ ചെയ്യുന്ന സമയം മുതല്‍ എനിക്കത് ഉണ്ടായിരുന്നു. അല്ലാതെ ഞാന്‍ എഴുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്ന രീതി കൊണ്ടല്ല എന്നെ ആളുകള്‍ ഇഷ്ടപ്പെട്ടത്. തിരക്കഥ എന്ന സിനിമയില്‍ ഇരുപത്തിയാറു വയസ്സ് മുതല്‍ അന്‍പത്തിയാറു വയസ്സുവരെയുള്ള ഒരു കഥാപാത്രം ആണ്, വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ഞാന്‍ ചെയ്തതും മധ്യവയസ്കന്റെ റോളാണ്. അത് കൊണ്ട് തന്നെ ഞാന്‍ ചെയ്ത ഫിലോസഫറുടെ റോളിനെക്കാള്‍ ആളുകള്‍ എന്നെ അംഗീകരിച്ചത് ഇത്തരം വേഷങ്ങളിലൂടെയാണ്. ഈ പറഞ്ഞ കഥാപാത്രങ്ങളൊക്കെ നമ്മുടെ മറ്റു താരങ്ങളുടെ ഗ്രേറ്റ് വര്‍ക്ക്സിനെവച്ച് നോക്കുമ്പോള്‍ എനിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്”.
Post Your Comments