ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി അമേയ മാത്യു തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി. ബിഎഡ് പാതിവഴിയില്‍ ഉപേക്ഷിച്ചു നില്‍ക്കുന്ന സമയത്ത് ഒരു ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും ചിത്രം നിര്‍ത്തിവച്ചു. ആ സമയത്ത് നിരാശയിലായിരുന്നു താന്‍ വീടിന് പുറത്തിറങ്ങാന്‍ പോലും തോന്നാറില്ലായിരുന്നുവെന്ന് അമേയ പറയുന്നു.
”പരിചയമുള്ളവരൊക്കെ കാണുമ്ബോള്‍ ‘എന്തിനാ ബിഎഡ് നിര്‍ത്തിയെ? കാനഡ പോക്ക് എന്തായി?, സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അതെന്തായി എന്നൊക്കെ ചോദിക്കും. ഇതിനുള്ള മറുപടികള്‍ പറഞ്ഞു പറഞ്ഞ് താന്‍ മടുത്തിരുന്നു. ആ സമയത്താണ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്നത്. അത് കൊച്ചിയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കൊണ്ട് അത് ചെയ്യാനാവില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. ഒരു സിനിമാക്കാര്യത്തിനും അമ്മ സമ്മതിക്കില്ലായിരുന്നു എന്നും തനിക്കറിയാമായിരുന്നു. അതുകൊണ്ട് താന്‍ രണ്ടും കല്‍പ്പിച്ച് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. കാരണം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാല്‍ തന്റെ ജീവിതം അവസാനിക്കുന്നത് ഒരു പ്രൈവറ്റ് കമ്ബനിയിലാകുമെന്ന് ഉറപ്പായി. അങ്ങനെ എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ ബലത്തിലാണ് കൊച്ചിയിലേക്ക് മാറുന്നത്. കൊച്ചിയിലെ ജീവിതം ആരംഭിക്കുന്ന സമയത്തായിരുന്നു ഒരു കട്ട പ്രണയം ഉണ്ടായിരുന്നത്. അഞ്ചാറ് മാസത്തെ ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ എങ്കിലും താന്‍ ആ ബന്ധത്തില്‍ വളരെ ആത്മാര്‍ത്ഥത കാട്ടിയിരുന്നു. അത്രയും സിന്‍സിയര്‍ ആവേണ്ടായിരുന്നുവെന്ന് തനിക്ക് പിന്നീടാണ് തോന്നിയത്.
കാര്യം അത്രയും കാലം ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാക്കിയത് വളരെ താമസിച്ചാണ്. ആ ബ്രേക്കപ്പ് ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് അതില്‍ നിന്ന് കരകയറുക എന്ന് പറയുന്നത് തന്നെ വലിയൊരു ടാസ്‌കായിരുന്നു. ഒരുമാസത്തില്‍ കൂടുതല്‍ താന്‍ ഡിപ്രഷനിലായിരുന്നു. ആഹാരം കഴിക്കില്ല, ഉറങ്ങില്ല, അഥവാ എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ തന്നെ പേടിച്ച് ഞെട്ടി എണീക്കും. ആ ദിവസങ്ങളില്‍ വിവരിക്കാനാകാത്ത വിധത്തിലുള്ള പ്രത്യേകതരം അവസ്ഥയായിരുന്നു.
സത്യം പറഞ്ഞാല്‍ ആ ബ്രേക്കപ്പ് തന്നെ കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു. തന്നെ കൂടുതല്‍ കരുത്തയാക്കി. എന്ത് വന്നാലും തോറ്റുകൊടുക്കില്ല, വിട്ടുകൊടുക്കില്ല മുന്നോട്ട് തന്നെ പോകുമെന്നൊരു ധൈര്യം തനിക്ക് കിട്ടിയത് അപ്പോഴാണ്. പിന്നെ ഒരവസരത്തിനായി എല്ലാ വാതിലുകളും മുട്ടുക എന്ന് പറയില്ലേ, അതായിരുന്നു തന്റെ അവസ്ഥ. പരിചയത്തിലുള്ള സംവിധായകര്‍ക്കും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തന്റെ പോര്‍ട്ട്‌ഫോളിയോ അയച്ച് കൊടുക്കുക. ഒഡീഷന്‍സ് അറ്റന്റ് ചെയ്യുക തുടങ്ങി ഒരു നല്ല പടത്തിന്റെ ഭാഗമാകാനായി ശ്രമിച്ചു കൊണ്ടേയിരുന്നു.” അമേയ പറഞ്ഞു
Post Your Comments