മോഹൻലാൽ പുത്രി വിസ്മയ‌യും സിനിമയിലേക്ക്; ആദ്യചിത്രം ബാറോസ്

കീര്‍ത്തി സുരേഷിന്റെ സഹോദരി രേവതി ചിത്രത്തിന്റെ ഭാഗമായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

സിനിമയില്‍ താരങ്ങളുടെ മക്കള്‍ സിനിമയിലേക്കെത്തുന്നത് പുതുമയുള്ള കാര്യമല്ല. മലയാളത്തിലും നിരവധി താരപുത്രന്മാര്‍ സിനിമയിലേക്കെത്തിയിട്ടുണ്ട്.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയിലേക്കെത്തിയതിനെ പിറകെ മകള്‍ വിസ്മയയും സിനിമാലോകത്തേക്കെത്താനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍. സഹോദരനെ പോലെ തന്നെ സിനിമയിലേക്ക് വിസ്മയ എത്തുന്നതും അസിസ്റ്റന്റ് ഡയറക്ടറായാണ്.

സൂപ്പർ‍ താരം മോഹന്‍ലാലിന്റെ ആദ്യസംവിധാനസംരംഭം ബാറോസില്‍ അച്ഛനെ അസിസ്റ്റ് ചെയ്ത് വിസ്മയ എത്തും. കീര്‍ത്തി സുരേഷിന്റെ സഹോദരി രേവതി ചിത്രത്തിന്റെ ഭാഗമായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാറോസ് തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ ആദ്യ 3ഡി സിനിമയുടെ സംവിധായകന്‍ ആണ്. വാസ്‌കോഡ ഗാമയുടെ നിധിക്ക് 400വര്‍ഷക്കാലത്തോളം കാവല്‍ക്കാരനായിരുന്ന മിത്തിക്കല്‍ കഥാപാത്രമാണ് ബാറോസ്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

Share
Leave a Comment