മനപൂർവ്വം തനിക്കെതിരെ കുറച്ച് കാലമായി നടക്കുന്ന സൈബർ ആക്രമണം മാനസികമായി വളരെ തളർത്തുന്നുവെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി വീണ നായര്‍. അശ്ലീല കമന്റിലൂടെ തന്നെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്കെതിരെ കോട്ടയം എസ്പിക്കാണ് വീണ പരാതി നൽകിയത്. ഇമെയിലിലൂടെ അയയ്ച്ച പരാതിയുടെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
കടുത്ത സൈബർ ആക്രമണം മൂലം ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ഇത് എനിക്ക് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നതിനാൽ ഔദ്യോഗികമായി പരാതി നൽകുകയാണ്. തനിക്ക് ഈ വിഷയത്തിൽ നീതി ലഭിക്കുമെന്നും സ്ത്രീകൾക്കെതിരെയുള്ള സൈബർ ബുള്ളിയിങ്ങിന് അവസാനമാകുമെന്നും പ്രതീക്ഷിക്കുന്നതായും വീണ പരാതിയിൽ പറയുന്നു.
പുറത്ത് പറയാനാവാത്ത അത്രക്കുള്ള അശ്ലീലം കമന്റ് ചെയ്ത ആളുടെ ഫെയ്സ്ബുക് അക്കൗണ്ടിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വീണ തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇട്ട ഒരു പോസ്റ്റിലാണ് അശ്ലീലവും അധിക്ഷേപവും നിറഞ്ഞ കമന്റ് വന്നത്. മോശം കമന്റുകൾ കാണുമ്പോൾ വിട്ടു കളയുന്നതാണ് പതിവെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും വീണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതി കൊടുത്തത്.
Post Your Comments