തെരുവില്‍ കഴിയുന്നവര്‍ക്കടക്കം ഭക്ഷണവും മാസ്‌ക്കും സാനിറ്റൈസറും സമ്മാനിച്ച് സണ്ണി വെയ്‌ന്റെ ഭാര്യ രഞ്ജിനിയുടെ ജന്‍മദിന ആഘോഷങ്ങള്‍. ഈ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രിയ താരം സണ്ണി വെയ്ന്‍.
“ഇന്ന് എന്റെ ഭാര്യയുടെ ജന്‍മദിനമാണ്. ദുഷ്‌ക്കരമായ ഈ സമയത്ത് നിര്‍ദ്ധനരായ ആളുകള്‍ക്ക് ഭക്ഷണം, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ നല്‍കി അവളുടെ പ്രത്യേക ദിവസം ചിലവഴിക്കുന്നത് കണ്ടതില്‍ വളരെ സന്തോഷം. ജന്‍മദിനാശംസകള്‍..നിന്റെ എല്ലാ ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കാന്‍ ദൈവം നിനക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കട്ടെ” സണ്ണി വെയ്ന്‍ കുറിച്ചു.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10ന് ഗുരുവായൂരില്‍ വെച്ചായിരുന്നു സണ്ണി വെയിനും രഞ്ജിനിയും വിവാഹിതരായത്.
Post Your Comments