നായകനായും വില്ലനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സായികുമാര്‍. പലപ്പോഴും താരത്തിന്റെ സ്വകാര്യ ജീവിതം ചര്‍ച്ചയായിട്ടുണ്ട്. ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെകുറിച്ചുണ്ടായിരുന്ന വിവാദങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
”താന്‍ സീറോയില്‍ നിന്ന് തുടങ്ങി വളര്‍ന്നുവന്നയാളാണ്. ഏറെ കാലം അധ്വാനിച്ചതൊക്കെ അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചുതുടങ്ങി.ഇതോടെ എനിക്ക് ഒരുപാട് വിഷമമായി. ഞാന്‍ അത് തിരുത്താനും പോയില്ല.മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഒരിക്കല്‍ ഞാനില്ലാത്ത ദിവസം വിവാഹം വിളിക്കുന്നതിനായി മകള്‍ ഫ്ളാറ്റില്‍ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പില്‍ എനിക്കൊരു മെസേജായിക്ഷണക്കത്തയച്ചു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതി, മകളുടെ വിവാഹത്തിന് അതുകൊണ്ടാണ് പോവാതിരുന്നതെന്ന്” സായ്കുമാര്‍ സ്വകാര്യ മാധ്യമത്തിന് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments