CinemaGeneralKollywoodLatest NewsMollywoodNEWSTollywood

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ടത് വിജയ് ചിത്രങ്ങൾ

റേറ്റിങ് പ്രകാരം വിജയ് ചിത്രങ്ങൾക്ക് ലഭിച്ച പ്രേക്ഷകരുടെ എണ്ണം 117.9 മില്യൻ ആണ്

കൊറോണ കാരണമുണ്ടായ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ടെലിവിഷൻ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വമ്പൻ വർദ്ധനവാണ് ഉണ്ടായത്. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ടെലിവിഷനിൽ കണ്ട താരങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. ലോക്ക് ഡൗണായ ഈ വർഷത്തെ പതിമൂന്നാം ആഴ്ച്ച മുതൽ ഇരുപത്തിയേഴാം ആഴ്ച്ച വരെയുള്ള കണക്കുകൾ ആണിത്.

ഇതുവരെ ബാർക് റേറ്റിങ് പ്രകാരം വിജയ് ചിത്രങ്ങൾക്ക് ലഭിച്ച പ്രേക്ഷകരുടെ എണ്ണം 117.9 മില്യൻ ആണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് 76.2 മില്യൻ പ്രേക്ഷകരുമായി തമിഴ് നടൻ രാഘവ ലോറൻസാണ്.

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് 65.8 മില്യൻ പ്രേക്ഷകരെ നേടിയപ്പോൾ ബോളിവുഡ് താരം അക്ഷയ് കുമാർ 58.8 മില്യനും തെലുങ്ക് സൂപ്പർ താരം പ്രഭാസ് 56.9 മില്യൻ പ്രേക്ഷകരെയും നേടിയെടുത്തു. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമെന്ന പദവി വിജയ് അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഈ കണക്കുകളും നമ്മുക്ക് കാണിച്ചു തരുന്നത്.

shortlink

Related Articles

Post Your Comments


Back to top button