
അടുത്തിടെ ഹോമിയോപ്പതി മരുന്ന് കഴിച്ച ആളുകൾക്കാണ് കൂടുതലും രോഗം ബാധിച്ചത് എന്ന തരത്തിലടക്കം ഡോ. സുൽഫി വ്യാപക പ്രചരണങ്ങൾ നടത്തിയിരുന്നു, കൂടാതെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന, ഐ എം എ യുടെ വൈസ് പ്രസിഡന്റ് എന്ന് പറയപ്പെടുന്ന ഡോ . എൻ . സുൽഫി യുടെ പ്രസ്താവനകൾ ഔദ്യോഗികമായി ഐ എം എ അംഗീകരിക്കുന്നുണ്ടോ എന്നും ചോദ്യങ്ങളുയരുന്നു.
ഡോക്ടർ സുൽഫിയുടെത് വ്യാജ പ്രചരണങ്ങളാണെന്നും ഉള്ളിലുള്ള കടുത്ത ആയുഷ് വിരോധമാണ് പുറത്തേക്ക് വരുന്നതെന്നും എന്നാൽ ഈ അവസരത്തിൽ ആയുഷ് വിരോധം പ്രകടിപ്പിക്കാനുള്ള ഒരു സമയം അല്ല ഇതെന്ന് സംവിധായകൻ ഡോക്ടർ ബിജു പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ബിജു സുൽഫിയുടെ പൊള്ളയായ അവകാശവാദങ്ങളെ തുറന്ന് കാട്ടുന്നത്.
ഡോക്ടർ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
ഇനി രണ്ടാമത്തെ ആരോപണം ഹോമിയോപ്പതി മരുന്ന് കഴിച്ച ആളുകൾക്കാണ് കൂടുതലും രോഗം ബാധിച്ചത് എന്നാണ് സുൽഫി പറയുന്നത് . പ്രിയപ്പെട്ട സുൽഫി ഒരു കാര്യം ആരോപിക്കുമ്പോൾ വ്യക്തമായ തെളിവുകളും ഡേറ്റയും വെച്ചിട്ടു വേണം ആരോപിക്കാൻ . അല്ലാതെ സ്‌കൂൾ പിള്ളാരെ പോലെ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുക അല്ല വേണ്ടത് .ഹോമിയോപ്പതി ഇമ്യൂണിറ്റി മരുന്ന് കഴിച്ച എല്ലാ ആളുകൾക്കും രോഗം ബാധിക്കില്ല എന്ന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല .
രോഗപ്രതിരോധ ശേഷി വർധിക്കുമ്പോൾ രോഗം പിടിപെടാനുള്ള സാധ്യത കുറയും എന്നാണ് പറഞ്ഞിട്ടുള്ളത് . ഒരു മരുന്നും 100 ശതമാനം ഫലപ്രദമല്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ് . തീർച്ചയായും ഇമ്യുണിറ്റി ബൂസ്റ്റർ മരുന്ന് കഴിച്ചവരിലും ചിലർക്ക് രോഗം വരാൻ ഇടയുണ്ട് . പക്ഷെ രോഗം ബാധിച്ച ഭൂരിഭാഗം പേരും ഇമ്യൂണിറ്റി മരുന്ന് കഴിച്ചവരാണ് എന്നൊക്കെ പറയുമ്പോൾ സുൽഫി തള്ളാണെങ്കിലും ഒരു മയത്തിൽ ഒക്കെ തള്ളണ്ടേ ..
ഹോമിയോപ്പതി ഇമ്യുണിറ്റി മരുന്ന് കഴിച്ച എത്ര ആളുകൾക്ക് ആണ് രോഗം ബാധിച്ചത് എന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വേണ്ടേ ആരോപണം ഉന്നയിക്കേണ്ടത് . ഏതൊക്കെ ജില്ലകളിൽ എത്ര പേർക്കാണ് രോഗം ബാധിച്ചവരിൽ ഹോമിയോപ്പതി മരുന്ന് കഴിച്ചിരുന്നത് എന്ന ഒരു കണക്കോ അവരുടെ പേരുകളോ നിങ്ങൾക്ക് ഹാജരാക്കാമോ . അപ്പോൾ നമുക്ക് പരിശോധിക്കാൻ സാധിക്കുമല്ലോ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് കഴിച്ചതിൽ എത്ര ശതമാനം പേർക്ക് രോഗം ബാധിച്ചു എന്നത് . ആ കണക്കിന്റെ അടിസ്ഥാനത്തിൽ ഫലപ്രദം അല്ലെങ്കിൽ നമുക്ക് ഈ മരുന്ന് വിതരണം നിർത്തി വെക്കാമല്ലോ.ഇങ്ങനെ ഒരു കണക്ക് ഹാജരാക്കാനില്ലെങ്കിൽ നിങ്ങൾക്കെതിരെ പൊതുജനങ്ങളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കാൻ നിരന്തര ശ്രമം നടത്തുന്നതിന് കേസെടുക്കേണ്ടതാണ് .
https://www.facebook.com/Dr.BijuOfficial/posts/3356240844422782
ആ ആവശ്യം ആയുഷ് സംഘടനകൾ ഏറ്റെടുക്കുമെന്നും സുൽഫിയ്ക്കെതിരേ ഇത്തരത്തിൽ നിരന്തരം പൊതു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നതിനു കേസ് ഫയൽ ചെയ്യും എന്നും കരുതുന്നു . അവസാനമായി ഒരു വാക്ക് . വേണമെങ്കിൽ ഉപദേശം എന്ന് കരുതിക്കൊള്ളൂ . നിങ്ങളെക്കാൾ കൂടുതൽ ലോകം കണ്ട ഒരാൾ എന്ന രീതിയിൽ വേണമെങ്കിൽ പരിഗണിച്ചാൽ മതി . ഇത്രമാത്രം അസഹിഷ്ണുതയും അസൂയയും വിവരമില്ലായ്മയും കൊണ്ട് നടക്കുന്നത് ഒരു ഡോക്ടർക്കും ഭൂഷണമല്ല .
പ്രേത്യേകിച്ചും ഇത്തരം ഒരു പാൻഡെമിക് പടരുന്ന ഘട്ടത്തിൽ അലോപ്പതി ഉൾപ്പെടെ ഒരു വൈദ്യശാസ്ത്രത്തിനും കൃത്യമായ ഒരു പ്രതിവിധി നൽകാനില്ലാതെ നെട്ടോട്ടം ഓടുമ്പോൾ എല്ലാ വൈദ്യ ശാസ്ത്രങ്ങൾക്കും സാധ്യമായ രീതിയിൽ ഇതിനെതിരെ പോരാടുക എന്നതാണ് കരണീയം . ചൈനയിൽ അലോപ്പതിയ്ക്കൊപ്പം അവരുടെ തദ്ദേശീയ വൈദ്യശാസ്ത്രമായ ചൈനീസ് മെഡിസിനും ഒന്നിച്ചാണ് ഈ രോഗത്തെ നേരിട്ടത് .
ക്യൂബയിൽ അലോപ്പതിയ്ക്കൊപ്പം ഹോമിയോപ്പതി കൂടി ചേർന്നാണ് രോഗത്തെ നിർമാർജ്ജനം ചെയ്തത് . അതൊക്കെ മറച്ചു വെച്ച് കൊണ്ട് നിങ്ങളുടെ ഈ ആയുഷ് വിരോധം പ്രകടിപ്പിക്കാനുള്ള ഒരു സമയം അല്ല ഇത് . .സഹിഷ്ണുതയും സഹവർത്തിത്വവും ആണ് വേണ്ടത് .
ജനങ്ങളെയാണ് നിങ്ങൾ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത് . അത് ഒരു ഡോക്ടർക്ക് ചേർന്ന ധാർമികത ആണോ എന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ അന്ധമായ ആയുഷ് വിരോധം കൊണ്ട് കേരളത്തിൽ കുത്തിത്തിരിപ്പിന് ഇറങ്ങരുത് എന്നാണ് പറഞ്ഞതിന്റെ അർത്ഥം .
Post Your Comments