വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടതിന് പിന്നാലെ അപകടസമയത്ത് ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് ബാലുവിന്റെ ഡ്രൈവര്‍ അര്ജുന് കോടതിയില്‍.
ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്നും ചികിത്സ ചെലവും മറ്റു കാര്യങ്ങളുമടക്കം 1.21 കോടിയുടെ നഷ്ടം തനിക്കുണ്ടായിട്ടുണ്ട്. ജീവിത മാര്‍ഗങ്ങളൊന്നുമില്ലെന്നും അര്ജുന് തന്റെ ഹര്‍ജിയില്‍ പറയുന്നു. ബാലഭാസ്കറിന്റെ ഭാര്യ, പിതാവ്, അമ്മ എന്നിവരെയാണ് അര്ജുന് എതിര് കക്ഷിയാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു ബാലഭാസ്കറിന്റെ മരണത്തിന്റെ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. ബാലഭാസ്കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണക്കടത്ത് ആരോപണങ്ങളും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരം.
Post Your Comments