നടന് സുശാന്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡ് സഹപ്രവര്‍ത്തകരെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചും നിരന്തരം വിമര്‍ശനമുന്നയിക്കുന്ന നടി കങ്കണ റണാവത്തിനെ സംവിധായകന് അനുരാഗ് കശ്യപ്. മണികര്‍ണിക എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ച് കങ്കണ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് നടിയ്ക്ക് നേരെ അനുരാഗിന്റെ വിമര്‍ശനം.
ഒരിക്കല്‍ തന്റെ സുഹൃത്തായിരുന്ന കങ്കണയ്ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും കങ്കണയെ മറ്റുള്ളവര്‍ ഉപയോഗിക്കുകയാണെന്നും അനുരാഗ് പറയുന്നു. “കങ്കണ എന്റെ നല്ല സുഹൃത്തായിരുന്നു. ഓരോ സിനിമകള്‍ റിലീസാകുമ്ബോഴും പ്രോത്സാഹനം നല്‍കുകയും ചെയ്യുമായിരുന്നു. ഈ പുതിയ കങ്കണയെ എനിക്കറിയില്ല. ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല. യാഥാര്‍ഥ്യം എന്തെന്നാല്‍ ഇന്ന് അവള്‍ക്ക് സ്വന്തമെന്ന് പറയാന്‍ ആരും ഇല്ല”, അനുരാഗ് ട്വീറ്റില്‍ കുറിച്ചു.
“2015 ന് മുമ്ബ് കങ്കണയില്‍ നിന്ന് ഇതൊന്നും കേട്ടിട്ടില്ല. തന്റെ എല്ലാ സംവിധായകരെയും അപമാനിക്കുന്നയാള്‍, എഡിറ്റിലിരുന്ന് എല്ലാ സഹതാരങ്ങളുടെയും വേഷങ്ങള്‍ വെട്ടിക്കുറയ്ക്കുന്നയാള്‍. കങ്കണയെ അഭിനന്ദിക്കുന്ന അവളുടെ പഴയ സംവിധായകരില്‍ ആരും തന്നെ ഇപ്പോള്‍ അവള്‍ക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല. മറ്റുള്ളവരെ അടിച്ചമര്‍ത്താനുള്ള കരുത്താണ് കങ്കണ നേടിയിരിക്കുന്നത്. ഞാന്‍ അവളെ വളരെയധികം ആരാധിച്ചിരുന്ന ഒരാള്‍ ആയതുകൊണ്ട് തന്നെ ഈ കങ്കണയെ എനിക്ക് സഹിക്കാന്‍ കഴിയില്ല. കങ്കണയുടെ ടീമിനോടാണ് എനിക്ക് പറയാനുള്ളത്. ഇതു മതിയാക്കിക്കൊള്ളൂ”-അനുരാഗ് പങ്കുവച്ചു
Post Your Comments