പുരോഗമനപരമായ ചിന്തകള്‍ക്കപ്പുറം സമൂഹത്തിനെ ഭയന്ന് ജീവിക്കുന്നത് ഒരു പരിധിവരെ നല്ലതാണ് എന്ന് പറയുകയാണ് നടി ഉര്‍വശി. നമ്മള്‍ ജീവിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം മനസിലാക്കുകയും അതിന് യോജിച്ച രീതിയില്‍ ജീവിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്നും ഉര്‍വശി അഭിപ്രായപ്പെടുന്നു. പക്ഷെ ചില സമയങ്ങളും സമൂഹം ഓരോ ചോദ്യങ്ങള്‍ ചോദിച്ച് അനാവശ്യമായി ഇടപെടുന്നത് എന്തിനാണെന്ന് തനിക്ക് തോന്നാറുണ്ടെന്നും ഉര്‍വശി പറയുന്നു.
“ഞാനും ഈ സമൂഹത്തില്‍പ്പെട്ട വ്യക്തിയാണ് സമൂഹത്തെ ഭയക്കുന്നത് നല്ലതാണ്. നമ്മള്‍ ആരെയും പേടിച്ച് ഓടി നടക്കുക എന്നതല്ല. നമ്മള്‍ ജീവിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷം മനസിലാക്കുകയും അതിന് യോജിച്ച രീതിയില്‍ ജീവിക്കണം എന്നത് തന്നെയാണ് എന്റെ അഭിപ്രായം. നല്ല രീതിയില്‍ നമുക്ക് ജീവിക്കണം എന്ന് തോന്നുന്നത് പോലും ഈ സമൂഹത്തില്‍ ജീവിക്കുന്നത് കൊണ്ടാണ് നമുക്ക് അങ്ങനെ തോന്നുന്നത്.ആരും കാണാനില്ല ആരും കേള്‍ക്കാനില്ല ആരും സംസാരിക്കാനില്ല എന്ന ചിന്ത വന്നാല്‍ നമുക്ക് ആ ഒരു പേടി വരില്ലല്ലോ, സമൂഹത്തില്‍ നില്‍ക്കുമ്പോള്‍ വെറുതെ ആളുകളോട് എന്തിനാണ് ഉത്തരം പറയേണ്ടി വരുന്നത് എന്നൊക്കെ തോന്നുമെങ്കിലും ഇവിടുത്തെ സാമൂഹിക അന്തരീക്ഷത്തില്‍ കുറച്ചു പേടിയോടെ ജീവിക്കുന്നത് തന്നെയാണ് നല്ലത്”.
Post Your Comments