പ്രശസ്ത നടൻ അർജുൻ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യയ്ക്ക്‌ കോവിഡ്

ഐശ്വര്യയ്ക്ക് പെട്ടെന്നുള്ള രോഗശാന്തിയും പ്രാര്‍ത്ഥനകളുമായി അര്‍ജുന്‍ സര്‍ജയുടെ ആരാധകര്‍ ഇന്നലെ മുതല്‍ രംഗത്തെത്തി

പ്രശസ്ത നടിയും തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടില്‍ റൂം ക്വാറന്റൈനില്‍ ആണെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

കൂടാതെ മെഡിക്കല്‍ ടീം നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങളെല്ലാം ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കകം താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകള്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും സൂക്ഷിക്കണമെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. ഐശ്വര്യയ്ക്ക് പെട്ടെന്നുള്ള രോഗശാന്തിയും പ്രാര്‍ത്ഥനകളുമായി അര്‍ജുന്‍ സര്‍ജയുടെ ആരാധകര്‍ ഇന്നലെ മുതല്‍ രംഗത്തെത്തി കഴിഞ്ഞിരുന്നു.

പ്രശസ്ത നടൻ അര്‍ജുന്റെ മരുമകന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവായ ചിരഞ്ജീവി ജൂണിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

Share
Leave a Comment