CinemaGeneralLatest NewsMollywoodNEWS

ദൃശ്യത്തിലെ വില്ലന് മാം​ഗല്യം; വധു മമ്മൂട്ടിയുടെ അടുത്ത ബന്ധു

വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന്‍

പ്രശസ്ത മലയാളം നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. ഓഗസ്റ്റ് 5ന് ആണ് വിവാഹം. റോഷന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന്‍ വ്യക്തമാക്കി.

വധു എല്‍എല്‍ബി ബിരുദധാരിയാണ് , മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. 2010ല്‍ റിലീസ് ചെയ്ത ‘പ്ലസ് ടു’ എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. ‘ഇന്നാണ് ആ കല്യാണം’, ‘ബാങ്കിംഗ് അവേഴ്‌സ്’, ‘റെഡ് വൈന്‍’തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം ജീത്തു ജോസഫ് ചിത്രം ‘ദൃശ്യ’ത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് ‘ദൃശ്യം’, തമിഴ് റീമേക്ക് ‘പാപനാശ’ത്തിലും റോഷന്‍ വേഷമിട്ടിട്ടുണ്ട്. കൂടാതെ വിജയ് ചിത്രം ‘ഭൈരവ’യിലും വേഷമിട്ടുണ്ട്. നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍.

shortlink

Post Your Comments


Back to top button