സിനിമയില്‍ പ്രത്യേകമായ ഒരു കോക്കസ് ഇല്ലെന്ന് നടന്‍ ജഗദീഷ്. വിജയത്തിന്റെ കോക്കസ് മാത്രമാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനെ തിരുവനന്തപുരം ലോബി എന്ന് വിളിച്ചാല്‍ അത് സമ്മതിച്ചു തരാന്‍ കഴിയില്ലെന്നും ജഗദീഷ് പറയുന്നു. പക്ഷെ തന്റെ തിരുവനന്തപുരത്തെ സുഹൃത്ത് വലയമാണ് തനിക്ക് ഒരു സിനിമയില്‍ ശ്രദ്ധേയമായ വേഷം നല്‍കിയതെന്നും ജഗതി ശ്രീകുമാര്‍ ചെയ്യേണ്ട വേഷമാണ് സൗഹൃദത്തിന്റെ പുറത്ത് തനിക്ക് ലഭിച്ചതെന്നും ജഗദീഷ് പറയുന്നു.
“സിനിമയില്‍ ഒരേയൊരു കോക്കസ് മാത്രേയുള്ളൂ. അത് വിജയത്തിന്റെ കോക്കസ് ആണ്. ആ സക്സസ് ഗ്രൂപ്പില്‍ എല്ലാവരും സുഹൃത്തുക്കള്‍ ആയിരിക്കും. അതില്‍ സംവിധായകനും നടനും എല്ലാം ഉള്‍പ്പെടും. സംവിധായകന്റെ സിനിമ പരാജയപ്പെട്ടാല്‍ നായകന്‍ ഉള്‍വലിയും അത് പോലെ നായകന്‍ മുന്‍ കൈ എടുക്കുന്ന സിനിമ പരാജയപ്പെട്ടാല്‍ സംവിധായകന്‍ പിന്നെ അത് വഴി വരില്ല. എന്നെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ സുഹൃത്ത് ബന്ധം എന്നെ സഹായിച്ചിട്ടുണ്ട്. പ്രിയദര്‍ശനും സുരേഷ് കുമാറുമൊക്കെയായിരുന്നു ആ ഗ്രൂപ്പില്‍. ‘ഓടരുതമ്മവാ ആളറിയാം’ എന്ന സിനിമയില്‍ ജഗതി ശ്രീകുമാറിന് വച്ചിരുന്ന വേഷം എനിക്ക് അവര്‍ നല്‍കിയത് സുഹൃത്ത് ബന്ധത്തിന്റെ പുറത്താണ്.അല്ലാതെ സിനിമയില്‍ ഒരു തിരുവനന്തപുരം ലോബി ഒന്നും പ്രവര്‍ത്തിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നില്ല”. ജഗദീഷ് പറയുന്നു.
Post Your Comments