CinemaGeneralLatest NewsMollywoodNEWS

എന്റെ ആ​ഗ്രഹം കന്യാസ്ത്രീയാകാൻ മാത്രം; റിമി ടോമി

കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ഉറപ്പായും മഠം പൊളിച്ച്‌ ചാടിയേനെ

നമ്മൾ മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. തന്റെ ജീവിതത്തിലെ കൊച്ചു സംഭവങ്ങൾ വരെ അവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിമി ടോമിയുടെ ഒരു അഭിമുഖമാണ്.

എന്നാൽ കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ പോയ റിമി ഗായികയായതിനെ കുറിച്ചാണ് തുറന്നു പറയുന്നത്. സംഭവത്തെ കുറിച്ച്‌ റിമി പറയുന്നത് ഇങ്ങനെ..കന്യാസ്ത്രീ അല്ലെങ്കില്‍ നഴ്സ് ഇതില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് താന്‍ ആകുമായിരുന്നു. കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ഉറപ്പായും മഠം പൊളിച്ച്‌ ചാടിയേനെ. അതുകൊണ്ട് സഭ രക്ഷപ്പെട്ടു.

കൂടാതെ പത്താം ക്ലാസ് വരെ കറക്ടായിട്ട് ക്വയര്‍ പാടുന്ന വ്യക്തിയായിരുന്നു ഞാന്‍. എല്ലാ കുർബാനയിലും മുടങ്ങാതെ ഞാന്‍ പങ്കെടുത്തിരുന്നു. അങ്ങനെ എന്നെ സഭയില്‍ എടുത്താലോ എന്ന് ചിന്തിച്ചു. ഒരു ഒന്‍പതാം ക്ലാസ് വരെ ഞാനും അതിന് സമ്മതം മൂളി. പത്താം ക്ലാസ് കഴിയുമ്പോൾ വിളിച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞിരുന്നു.

പക്ഷേ , പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു. പെണ്‍കുട്ടികളുടെ മനസ് മാറുന്ന സമയമാണല്ലോ അത്. അപ്പോള്‍ സിസ്റ്റര്‍മാര്‍ വിളിക്കാന്‍ വന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സിസ്റ്ററെ ഇപ്പോള്‍ കന്യാസ്ത്രീ ആകാന്‍ വയ്യ. കുറച്ചു കൂടി കഴിയട്ടെ. ഇപ്പോള്‍ പാട്ടിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അന്ന് രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button