
നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ആദ്യ രണ്ട് വിവാഹങ്ങളും വേര്‍പിരിഞ്ഞതിന് ശേഷം മൂന്നാമതായിട്ടാണ് സംവിധായകന് പീറ്റര്‍പോളിനെ വനിത വിവാഹം കഴിച്ചത്. എന്നാല്‍ ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം പോലും വാങ്ങിക്കാതെയാണ് പീറ്ററിന്റെ രണ്ടാം വിവാഹമെന്ന ആരോപണവുമായി ആദ്യ ഭാര്യ എലിസബത്ത് ഹെലന് രംഗത്ത് എത്തിയിരുന്നു. പീറ്റര്‍ പോളിനെ വനിത തടഞ്ഞ് വെച്ചിരിക്കുയാണെന്നായിരുന്നു പ്രധാന ആരോപണം. ഇപ്പോഴിതാ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധത്തെ കുറിച്ചും മനസ് തുറക്കുകയാണ് പീറ്റര്‍.
”കുടുംബത്തിലെ ഒരു വിവാഹത്തിനിടെയായിരുന്നു എലിസബത്ത് ഹെലനെ കണ്ടുമുട്ടുന്നത്. പീറ്ററിന്റെ നാത്തൂന്റെ കസിനായിരുന്നു എലിസബത്ത് ഹെലന്. 2000 ല്‍ അറേഞ്ച് മ്യാരേജ് ആയിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. മകന് ജോണ്‍ എഡ്വേര്‍ഡ്. മകന് അവന്റെ കരിയര്‍ നല്ലത് പോലെ കൊണ്ട് നടക്കുന്നു. ഭാര്യയുമായിട്ടുള്ള ബന്ധം തകര്‍ന്നതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവളുടെ അമ്മയും ബന്ധുക്കളുമടക്കമുള്ളവരെല്ലാം അതില്‍ ഇടപെടും. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ചോദ്യങ്ങള്‍ക്ക് വിശദീകരണം തേടാന്‍ അവര്‍ കാത്തിരിക്കുന്നുണ്ടാകും. എലിസബത്തിന്റെ കുടുംബത്തിന്റെ നിരന്തരമായിട്ടുള്ള ഇടപെടലും ഭാര്യയുടെ സംശയത്തോടെയുള്ള സ്വഭാവവും തന്റെ ജീവിതം ദുഷ്കരമാക്കി. താന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനുള്ള അവസരം പോലും ലഭിച്ചില്ല. എന്റെ അമ്മയുമായി ഒത്ത് പോകാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. 2005 ആയപ്പോഴെക്കും ഇത് കൂടുതല്‍ വഷളായി തുടങ്ങി. എലിസബത്തിനെ ഒരു രാഞ്ജിയെ പോലെ താന്‍ നോക്കിയെങ്കിലും എനിക്ക് അവള് മനസമാധാനം നല്‍കിയില്ല. ജോലി സംബന്ധമായി രാത്രിയില്‍ വരുന്ന ഫോണ്‍ കോളുകളുടെ പേരില്‍ അവള് വഴക്കുണ്ടാക്കിയിരുന്നു. ഒരിക്കല്‍ തന്റെ ഐഫോണ്‍ അവള് എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതൊക്കെയാണ് തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായത്.” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പീറ്റര്‍ പോള്‍ പറഞ്ഞു.
Post Your Comments