സിനിമ ലൊക്കേഷനില്‍ സ്ത്രീകള്‍ക്ക് പ്രാഥമികമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്ന് നടന്‍ നെടുമുടി വേണു. സിനിമയിലെ പുതു തലമുറയില്‍പ്പെട്ട പെണ്‍കുട്ടികള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയത് നല്ല കാര്യമാണെന്നും സ്ത്രീ വിവേചനത്തിന്റെ പ്രശ്നമല്ല ഇതെന്നും നെടുമുടി വേണു ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി. സ്ത്രീ പ്രാതിനിധ്യത്തിന്‍റെ പ്രശ്നമൊക്കെ സിനിമയില്‍ മാത്രമല്ല സമൂഹത്തില്‍ പൊതുവേയുള്ള കാര്യമാണെന്നും നെടുമുടി വേണു അഭിപ്രായപ്പെടുന്നു.
നെടുമുടി വേണുവിന്റെ വാക്കുകള്‍
“സ്ത്രീകള്‍ക്ക് പ്രാഥമികമായ ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും പല ലൊക്കേഷനിലും ഉണ്ടാകാറില്ല. അവര്‍ക്കതിനുള്ള പ്രൈവസിയും സൗകര്യവും ഉണ്ടാകണം. അതൊക്കെ വളരെ ന്യായമായ കാര്യങ്ങളാണ്. ഇവിടെ സിനിമയിലെ പെണ്‍കുട്ടികള്‍ ഒച്ചയെടുത്ത് തുടങ്ങിയത് വളരെ നല്ല കാര്യമാണ്. സ്ത്രീ വിവേചനം എന്ന നിലയില്‍ അല്ല ഇതിനെ കാണേണ്ടത്. കാരണം ഞങ്ങളുടെയൊക്കെ സമയത്ത് അമ്മമാരായി അഭിനയിക്കുന്ന നടിമാര്‍ ഉള്‍പ്പടെയുള്ളവരെ സ്വന്തം കുടുംബം പോലെ കാണുന്നവരായിരുന്നു ഞങ്ങള്‍. സ്ത്രീ പ്രാതിനിധ്യത്തിന്‍റെ പ്രശ്നമൊക്കെ സിനിമയില്‍ മാത്രമല്ല സമൂഹത്തില്‍ പൊതുവേയുള്ള കാര്യമാണ്”.
Post Your Comments