മലയാളത്തില്‍ വ്യത്യസ്തമായ ഒരു ഹാസ്യ ശൈലി കൊണ്ട് വന്ന നടനാണ് ഹരിശ്രീ അശോകന്‍. ഒരു സീസണല്‍ കോമഡി ആക്ടര്‍ എന്നതിലുപരി നല്ല നടനം അറിയാവുന്ന ഹരിശ്രീ അശോകന്‍ ചെയ്ത വേഷങ്ങള്‍ അത്രയും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഹരിശ്രീ അശോകന്‍ ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് അനില്‍ ബാബു സിനിമകളിലൂടെ ജനപ്രിയ കോമഡി താരമായി തിളങ്ങിയ ഹരിശ്രീ അശോകന്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ഒരു അവഗണനയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
“എനിക്ക് സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന വേഷമാണ്. ഞാന്‍ അതിന്റെ ത്രില്ലില്‍ ആ സന്തോഷം എല്ലാവരെയും അറിയിച്ചു. എല്ലാവരോടും ഞാന്‍ യാത്ര പറഞ്ഞു ചിത്രീകരണ സ്ഥലത്ത് എത്തിയപ്പോഴാണ് അത് ആള്‍ക്കൂട്ടത്തിനിടയിലെ സാധാ വേഷമാണ് എന്ന് മനസിലായത്. സെറ്റിലുണ്ടായിരുന്ന സൈനുദ്ദീനൊക്കെ എന്നെ അന്ന് ആശ്വസിപ്പിച്ചു. ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ ചെയ്തു കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീടാണ് എനിക്ക് ‘മാനത്തെ കൊട്ടാരം’ എന്ന സിനിമ ലഭിച്ചത്”. ഹരിശ്രീ അശോകന്‍ പറയുന്നു.
Post Your Comments