CinemaGeneralMollywoodNEWS

ഒന്‍പത് വയസ്സ് മുതല്‍ എന്‍റെ സുഹൃത്ത്, നസ്രിയയും അവന്‍റെ ഭാര്യയും ബെസ്റ്റ് ഫ്രണ്ട്: സിനിമയിലെ ഏറ്റവും വലിയ സുഹൃത്തിനെക്കുറിച്ച് ഫഹദ് ഫാസില്‍

രു സിനിമ ഇറങ്ങും മുന്‍പേ അവന്‍ ഇങ്ങനെ വിറയ്ക്കുന്നത് കാണാം

സിനിമയില്‍ വ്യക്തിപരമായി അധികം ചങ്ങാത്തം സൂക്ഷിക്കാത്ത ഫഹദ് ഫാസില്‍ സിനിമയിലെ തന്‍റെ ഉറ്റമിത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഒന്‍പതാം വയസ്സ് മുതല്‍ അറിയാവുന്ന സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നും നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ദുല്‍ഖറിന്റെ ഭാര്യ എന്നും ഫഹദ് ഫാസില്‍ പറയുന്നു.

“ദുല്‍ഖര്‍ എനിക്ക് എന്നും ഒരു അത്ഭുതമാണ്. ഒരു സിനിമ ഇറങ്ങും മുന്‍പേ അവന്‍ ഇങ്ങനെ വിറയ്ക്കുന്നത് കാണാം. അത്ര ടെന്‍ഷനുള്ള വ്യക്തിയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടം ‘ചാര്‍ലി’യാണ്. അത് ഞാന്‍ കണ്ടിട്ട് അവനെ അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നു. അതിലെ ദുല്‍ഖറിന്റെ മൂവ്മെന്റ് അത്രയ്ക്ക് ഗംഭീരമായിരുന്നു. ശരീര ഭാഷയിലൊക്കെ ദുല്‍ഖര്‍ ഏറെ മികവ് പുലര്‍ത്തിയ ചിത്രം കൂടിയായിരുന്നു ചാര്‍ലി. ദുല്‍ഖര്‍ എല്ലാ അര്‍ത്ഥത്തിലും സിനിമയിലെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ദുല്‍ഖറിന്റെ ഭാര്യ. ബംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ ഞാനും നിവിനും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ യാതൊരു ഈഗോയും ഇല്ലാതെയയിരുന്നു ഞങ്ങള്‍ വര്‍ക്ക് ചെയ്തത്. അഞ്ജലി എന്നോടാണ് ആദ്യമായി ബംഗ്ലൂര്‍ ഡെയ്സിന്റെ കഥ പറഞ്ഞത്. അഞ്ജലി അത്ര കോണ്‍ഫിഡന്റ് ആയി കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോള്‍ ഞങ്ങളില്‍ അതിന്റെ ആശയകുഴപ്പം ഇല്ലായിരുന്നു”. ഫഹദ് ഫാസില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button