ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗ് ആയി മാറിയ നടനാണ് ബാബു ആന്റണി ഒമർലുലു ചിത്രം പവർ സ്റ്റാറിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ താൻ വില്ലനായി വന്നപ്പോൾ ഉണ്ടായിരുന്ന ഒരു ട്രെൻഡിനെ കുറിച്ചും ആ ട്രെൻഡ് താൻ എങ്ങനെയാണു മാറ്റിയത് എന്നതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് ബാബു ആന്റണി.
എന്നാൽ വില്ലനായി അഭിനയിക്കാൻ ഏതു ഭാഷയിൽ നിന്ന് ആര് വിളിച്ചാലും, അവർ വിളിക്കുമ്പോൾ തന്നെ താൻ അവരോട് പറഞ്ഞിരുന്നത് ബലാത്സംഗ സീനുകളിൽ അഭിനയിക്കാൻ പറ്റില്ല എന്നാണെന്നു അദ്ദേഹം പറയുന്നു. വില്ലന്മാർ സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്നത് അന്നൊരു ട്രെൻഡ് ആയിരുന്നു എന്നും താനാണ് അതിനൊരു മാറ്റം കൊണ്ട് വന്നതെന്നും ബാബു ആന്റണി പറയുന്നു.
എന്തിനാണ് വില്ലൻ നായികയെ ബലാത്സംഗം ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ ഓഡിയൻസിനു അതൊരു ത്രില്ലാണ് എന്നായിരുന്നു പലരുടെയും മറുപടി എന്നും ബാബു ആന്റണി പറയുന്നു. ഡെന്നിസ് ജോസഫ് രചിക്കുന്ന പവർ സ്റ്റാറിൽ ഹോളിവുഡിൽ നിന്നടക്കമുള്ള താരങ്ങൾ അണിനിരക്കും എന്നും ഇതൊരു പക്കാ ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നും സംവിധായകനും ബാബു ആന്റണിയും അറിയിച്ചു.
Post Your Comments