തന്റെ നാല്‍പ്പത്തിയഞ്ചാം പിറന്നാള്‍ ആശുപത്രിയില്‍ ആഘോഷിച്ച് നടി ആശ ശരത്ത്. അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും ആശ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഇന്ന് ”എന്റെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം ഈ ജന്മദിനത്തില്‍ ആയിരിക്കാനായത് ഏറെ അനുഗ്രഹമായി കാണുന്നു. എന്റെ ജന്മദിനത്തില്‍ സ്‌നേഹാശംസകള്‍ അറിയിച്ച ഏവര്‍ക്കും നന്ദി. ഈ വിഷമഘട്ടത്തില്‍ ഇത്തരം നിമിഷങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്” എന്നാണ് ജന്‍മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ആശ കുറിച്ചത്. ആശുപത്രിയില്‍ കഴിയുന്ന അച്ഛനൊപ്പം കേക്ക് മുറിച്ചായിരുന്നു നടിയുടെ ആഘോഷം.
https://www.facebook.com/AshaSharathofficialpage/posts/3210870642289703
ജനപ്രിയമായ സീരിയലുകളിലൂടെ ശ്രദ്ധേയായ ആശ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ‘സക്കറിയായുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം ‘ദൃശ്യം’, ‘വര്‍ഷം’, ‘പാപനാശം’, ‘പാവാട’, ‘കിങ് ലയര്‍’, ‘ബാഗമതി’, ‘എവിടെ’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തു.
വർഷങ്ങളായി ദുബായില്‍ സ്ഥിരതാമസമാക്കിയ ആശയും കുടുംബവും ഒരു നൃത്ത പരിപാടിക്കായാണ് നാട്ടിലെത്തിയത്. എന്നാല്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ തുടരുകയായിരുന്നു.
Post Your Comments