ഇന്ന് കര്‍ക്കിടവാവ്. ‘പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല’ എന്ന വിശ്വാസത്തില്‍ കര്‍ക്കിടക വാവ് ബലിയിട്ടു സംവിധായകന് അലി അക്ബര്‍. വാവുബലിയിടുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പോടെ അലി അക്ബര്‍ കുറിക്കുന്നതിങ്ങനെ:
“ഇന്ന് പിതൃ ബലി, നാം പറയാന്‍ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്ബരം തന്നെ, അവര്‍ക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവല്‍ കൂടല്‍, പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. നാം കല്പ്പിച്ചു നല്കിയതാണെല്ലാം, ഞാന്‍ എന്ന് അഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നില്‍ക്കുമ്ബോള്‍ ഇന്നലെകളെ കുറിച്ചൊരു ഓര്‍മ്മ പുതുക്കലും നന്ദി പറയലും…
കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു… കുഴികളില്‍ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു… അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ…. നല്ലത് വരട്ടെ പൂര്‍വ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം. കര്‍മ്മത്തില്‍ സഹായിച്ച സാബു കൊയ്യേരിക്കും കുടുംബത്തിനും നന്ദി…”
മലബാര്‍ കലാപത്തിന്റെ കഥ പറയുന്ന ‘1921’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അലി അക്ബര്‍.
Post Your Comments