
ഒട്ടനവധി സിനിമകളിൽ അഭിനയിച്ചതിന് ഒടുവിൽ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അതിഥി രവി. അനൂപ് മേനോനും ഭാവനയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.
വമ്പൻ ഹിറ്റായി മാറിയ ഉദാഹരണം സുജാതയിലെ ക്ലൈമാക്സ് സീനിൽ മാത്രം വന്ന് കൈയടി നേടിയ താരം കോഹിനൂർ, ലവകുശ, കുട്ടനാടൻ മാർപാപ്പ, നാം തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അലമാര എന്ന ചിത്രത്തിൽ സണ്ണി വെയിന്റെ നായികയായും താരം എത്തിയിരുന്നു.
തന്റെ കയ്യിൽ ക്യാമറയും പിടിച്ചു കൊണ്ടുള്ള അതിഥിയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. കറുപ്പിൽ ട്രോപ്പിക്കൽ പ്രിന്റിംഗ് ഉള്ള മോഡേൺ ഔട്ട്ഫിറ്റായ സ്കാർട്ടാണ് താരം ഇട്ടിരിക്കുന്നത്. ‘ഇതിലും മികച്ച ചിരി സ്വപ്നങ്ങളിൽ മാത്രം..’ എന്നാണ് അദിതിയുടെ ഒരു ആരാധകൻ കമന്റ് ഇട്ടിട്ടുണ്ട്.
Post Your Comments