ഹിറ്റായി മാറിയ സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ബോൾഡ് നായികമാരിൽ ഒരാളാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്.
എന്നാൽ ആദ്യ സിനിമകളില്‍ ലെനയുടെ അഭിനയം അത്ര പെര്‍ഫക്ഷനോടെ ആയിരുന്നില്ലെന്നും അഭിനയം ഗൗരവത്തോട ആയിരുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ ലെന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
യഥാർഥത്തിൽ സിനിമ ഒരു വലിയ സംഭവമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടങ്ങി. സീരിയലുകള്‍ വഴിയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. ‘ഓമനത്തിങ്കള്‍പ്പക്ഷി’ എന്ന സീരിയല്‍ ഭയങ്കര ഹിറ്റായി. ബിഗ് ബിയിലൂടെയായിരുന്നു രണ്ടാം വരവ്. ഓമനത്തിങ്കള്പ്പക്ഷിയിലെ കാരക്ടര്‍ കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് വിളിക്കുന്നത്.
എന്നാൽ ആ സിനിമ ശരിക്കും എന്റെ ജീവിതം മാറ്റിമറിച്ചു. അഭിനയത്തോടുള്ള പ്രേമം തുടങ്ങിയത് അവിടെ നിന്നാണെന്ന് പറയാം. മലയാള സിനിമയിലെത്തിയിട്ട് ഇപ്പോള്‍ 22വര്‍ഷമായി. തുടക്കകാലത്ത് അഭിനയമെന്താണെന്ന് അറിയില്ലായിരുന്നു. ഞാന്‍ ബിഹേവ് ചെയ്യുക മാത്രമായിരുന്നു.
പക്ഷേ ആ സമയത്ത് സിനിമ അത്രയും വളര്‍ന്നിട്ടുണ്ടായിരുന്നില്ല. നന്നായി അഭിനയിക്കണമെന്നാണ് അന്ന് നമ്മളോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ ബിഹേവ് ചെയ്താല്‍ മതിയെന്ന അവസ്ഥ വന്നപ്പോള്‍ ഒരാക്ടര്‍ എന്ന നിലയ്ക്ക് ഞാന്‍ എന്നെത്തന്നെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
Post Your Comments